അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ഡിവിഷന്‍ നിര്‍ത്തലാക്കിയതില്‍ രക്ഷിതാക്കളുടെ പ്രതിഷേധം

ഇടുക്കി അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ഡിവിഷന്‍ നിര്‍ത്തലാക്കിയതില്‍ രക്ഷിതാക്കളുടെ പ്രതിഷേധം. ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയ സംഭവത്തിലാണ് പ്രധാന അധ്യാപികയെ ഉപരോധിച്ച്‌രക്ഷിതാക്കള്‍ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പിന്നീട് പോലീസ് ഇടപെട്ട് മാറ്റി. വിദ്യാര്‍ഥികള്‍ കുറവുള്ളതിനാല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ നിലനിര്‍ത്താന്‍ സാധിക്കില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. എന്നാല്‍ ഡിവിഷന്‍ നിര്‍ത്തുന്ന കാര്യം അറിയിച്ചത് മെയ് 30ന് മാത്രമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. മറ്റൊരു സ്‌കൂളിലും ഇനി അഡ്മിഷന്‍ ലഭിക്കില്ല. എട്ട് വര്‍ഷം ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച്‌ ഇനി മലയാളം മീഡിയത്തിലേക്ക് മാറുന്നത് അപ്രായോഗികമാണെന്നും രക്ഷിതാക്കള്‍ പറയുന്നു. ഇതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച്‌ നീക്കി.

Leave a Reply

spot_img

Related articles

മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നാമനും മരിച്ചു

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ ആലപ്പുഴ കൈ ചൂണ്ടി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമനും മരിച്ചു.ആലപ്പുഴ മെഡിക്കൽ...

ഓണം ഗിഫ്റ്റ് കാർഡുകള്‍ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ

ഓണം ഗിഫ്റ്റ് കാർഡുകള്‍ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ.പെരുമ്പാവൂരിലെ സ്ഥാപനത്തിന് ആയിരം ഗിഫ്റ്റ് കാർഡ് വിതരണം ചെയ്തതിലെ ക്രമക്കേടില്‍ കൂടുതല്‍ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ...

ചൂടിന് ആശ്വാസമായി മഴ വരുന്നു

ചൂടിന് ആശ്വാസമായി മഴ വരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം, വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലദേശ് തീരപ്രദേശത്തിനു മുകളിലായി ചക്രവാതച്ചുഴി...

ചെങ്ങന്നൂർ സ്വദേശിനി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു

കുവൈത്തിൽ ചെങ്ങന്നൂർ സ്വദേശിനി കുഴഞ്ഞുവീണു മരിച്ചു.ചെങ്ങന്നൂർ സ്വദേശിനി ഷൈനി തോമസ് (54) ആണ് മരിച്ചത്. അബ്ബാസിയയിലെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞു...