പി.വി. അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അടഞ്ഞ അദ്ധ്യായം; അടൂര്‍ പ്രകാശ്

പി.വി. അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അടഞ്ഞ അദ്ധ്യായമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍പ്രകാശ്. ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി നില്‍ക്കുന്നെന്നും കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് യുഡിഎഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും പറഞ്ഞു.

യുഡിഎഫ് ഒറ്റക്കെട്ടായി നിന്നുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും തങ്ങളുടെ സ്ഥാനാര്‍ത്ഥിയെക്കുറിച്ച്‌ അദ്ദേഹം അതിരുകടന്നു പറഞ്ഞു. അത് പി.വി. അന്‍വറിന് ഇനി തിരിച്ചെടുക്കാനാകില്ലെന്നും പ്രസ്താവന തിരുത്തി യുഡിഎഫില്‍ എത്താനുള്ള അവസരം അദ്ദേഹത്തിന് പല തവണ കൊടുത്തതാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. വോട്ടെടുപ്പില്‍ പേരുള്ള ആര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കനാകുമെന്നാണ് ഇന്ത്യന്‍ നിയമം. അതനുസരിച്ച്‌ അദ്ദേഹം മത്സരിച്ചാല്‍ തങ്ങള്‍ക്ക് ഒന്നും സംഭവിക്കാനില്ലെന്നും പറഞ്ഞു.

കഴിഞ്ഞതവണ അദ്ദേഹം എവിടെയാണ് മത്സരിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. അപ്പോള്‍ അവിടെ നഷ്ടമാകുന്നത് ആരുടെ വോട്ടാണെന്ന് പറയേണ്ട കാര്യമില്ലെന്നും പറഞ്ഞു. അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ മാറ്റിമാറ്റി പറഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം വാര്‍ത്താസേമ്മളനത്തില്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞയാളാണ് പി.വി. അന്‍വര്‍. ഇപ്പോള്‍ അദ്ദേഹം മത്സരിക്കുകയാണ്. നിരന്തരം അഭിപ്രായം മാറ്റുകയാണ് അന്‍വര്‍.

നേരത്തേ മത്സരിക്കാന്‍ തന്റെ കൈവശം പണം ഇല്ലെന്ന് പറഞ്ഞ അന്‍വര്‍ ഇപ്പോള്‍ പത്രികസമര്‍പ്പിക്കാനൊരുങ്ങുകയാണ്. വിവിധ മേഖലകളില്‍ നിന്നും പണം വരുന്നതായും മത്സരിക്കാന്‍ തന്നോ അനേകം പേര്‍ ആവശ്യപ്പെടുന്നെന്നുമാണ് അന്‍വര്‍ പറഞ്ഞിരിക്കുന്നത്. മുസ്‌ളീംലീഗിന്റെ നേതാക്കളുമായി കൂടി ചര്‍ച്ച നടത്തിയ ശേഷമാണ് അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....