ഫെയ്‌സ്ബുക്ക്‌ ലൈവില്‍ കുറ്റസമ്മതം, പിന്നാലെ ആത്മഹത്യ

ഫെയ്‌സ്ബുക്ക്‌ ലൈവില്‍ കുറ്റസമ്മതം നടത്തിയശേഷം യുവാവ്‌ ആത്മഹത്യചെയ്‌തു.

ഇടുക്കി ആലിന്‍ചുവട്‌ പുത്തന്‍പുരയില്‍ രാജന്റെ മകന്‍ വിഷ്‌ണു(35)വാണു ജീവനൊടുക്കിയത്‌.


ഇന്നലെ രാവിലെ 11- നാണു സംഭവം.

ഫാനില്‍ കൈലി മുണ്ട്‌ കുരുക്കിട്ട ശേഷം ഭാര്യ പറഞ്ഞതാണ്‌ ശരി, തെറ്റ്‌ തന്റെ ഭാഗത്താണ്‌ എന്ന്‌ കുറ്റസമ്മതം നടത്തിയ ശേഷം ഫേയ്‌സ്ബുക്ക്‌ ലൈവില്‍ തൂങ്ങി മരിക്കുകയായിരുന്നു.

സുഹൃത്തുക്കള്‍ എത്തി കതക്‌ തകര്‍ത്ത്‌ വീടിനുള്ളില്‍ കയറിയപ്പോള്‍ വിഷ്‌ണു ഫാനില്‍ തൂങ്ങിനില്‌ക്കുന്നതാണ്‌ കണ്ടത്‌.

അപ്പോഴേക്കും മരണം സംഭവിച്ചു.


ഭാര്യയുമായി പിണങ്ങി പിരിഞ്ഞ വിഷ്‌ണു വീട്ടില്‍ ഒറ്റക്കാണ്‌ താമസിച്ചിരുന്നത്‌.

ഫെയ്‌സ്ബുക്ക്‌ ലൈവില്‍ ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ച്‌ വൈറലായതിന്‌ മുമ്പ്‌ ആര്‍.ടി. ഒ ഇയാളുടെ ലൈസന്‍സ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.

ഇടുക്കി ഹില്‍ വ്യൂ പാര്‍ക്കില്‍ താല്‌കാലിക സുരക്ഷാ ജീവനക്കാരനായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ഇടുക്കി പോലീസെത്തി മേല്‍നടപടി സ്വീകരിച്ചു.

മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ്‌ മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്നു വീട്ടുവളപ്പില്‍.

Leave a Reply

spot_img

Related articles

ആറു ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തി

ഈരാറ്റുപേട്ട തീക്കോയി മുപ്പതേക്കറിൽ ആറു ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തി. മംഗളഗിരി - ഒറ്റയിട്ടി റോഡിൽ കലുങ്കിന് സമീപമാണ് സംഭവം. പുകയില ഉൽപ്പന്നങ്ങളുമായി...

വേനല്‍ച്ചൂട്; അഭിഭാഷകര്‍ക്ക് വസ്ത്രധാരണത്തില്‍ ഇളവ് നല്‍കി ഹൈക്കോടതി

വേനല്‍ കനത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ അഭിഭാഷകര്‍ക്ക് വസ്ത്രധാരണത്തില്‍ ഇളവ് നല്‍കി ഹൈക്കോടതി.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം.കറുത്ത ഗൗണും കോട്ടും ധരിക്കുന്നതിനാണ്...

ഹേമ കമ്മറ്റി റിപ്പോർട്ട്; മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി

ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണത്തിൻ്റെ പേരിൽ ആരേയും ബുദ്ധിമുട്ടിക്കാനാവില്ല. എസ് ഐ ടി ബുദ്ധിമുട്ടുണ്ടാക്കിയാൽ ഹൈക്കോടതിയെ...

യാക്കോബായസഭയുടെ കാതോലിക്കാ വാഴ്ച്ച: സർക്കാർ പ്രതിനിധികൾ പങ്കെടുക്കുന്നതിനെതിരെ പൊതുതാൽപ്പര്യ ഹർജി

യാക്കോബായസഭയുടെ കാതോലിക്കാ വാഴ്ച്ച: സർക്കാർ പ്രതിനിധികൾ പങ്കെടുക്കുന്നതിനെതിരെ പൊതുതാൽപ്പര്യ ഹർജി. ജനത്തിന്റെ പണം ഉപയോഗിച്ച് സുപ്രീം കോടതി നിരോധിച്ച സമാന്തര ഭരണം വീണ്ടും മലങ്കര...