2023-24 ല്‍ മികച്ച വരുമാനമുണ്ടാക്കിയ ആദ്യ 25ല്‍ 11 റെയില്‍വേ സ്റ്റേഷനുകളും കേരളത്തില്‍ നിന്ന്

മികച്ച വരുമാനമുണ്ടാക്കിയ 100 സ്റ്റേഷനുകളില്‍ ആദ്യ 25ല്‍ 11 റെയില്‍വേ സ്റ്റേഷനുകളും കേരളത്തില്‍ നിന്ന്.

ദക്ഷിണ റെയില്‍വേയില്‍ 2023-24 വര്‍ഷത്തില്‍ മികച്ച വരുമാനമുണ്ടാക്കിയ സ്റ്റേഷനുകളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.


തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം ജംഗ്ഷന്‍, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം ടൗണ്‍, പാലക്കാട് ജംഗ്ഷന്‍, കണ്ണൂര്‍, കൊല്ലം ജംഗ്ഷന്‍, കോട്ടയം, ആലുവ, ചെങ്ങന്നൂര്‍ എന്നീ സ്‌റ്റേഷനുകളാണ് ആദ്യ 25ല്‍ ഇടം നേടിയത്.

ഇതില്‍ നാലാം സ്ഥാനത്താണ് തിരുവനന്തപുരംഹ സെന്‍ട്രല്‍ സ്റ്റേഷന്‍.

262 കോടി രൂപയാാഹണ് ലഭിച്ചത്. ആറാം സ്ഥാനത്ത് എഹറണാകുളം ജംഗ്ഷന്‍ 227 കോടി, എട്ടാം സ്ഥാനത്ത് കോഴിക്കോട് 178 കോടി, ഒമ്ബതാം സ്ഥാനത്ത് തൃശ്ശൂര്‍ 155 കോടി, 13ാം സ്ഥാനത്ത് എറണാകുളം ടൗണ്‍ 129 കോടി, 15ാം സ്ഥാനത്ത് പാലക്കാട് ജംഗ്ഷന്‍ 115 കോടി, 16ാം സ്ഥാനത്ത് കണ്ണൂര്‍ 113 കോടി, 19ാം സ്ഥാനത്ത് കൊല്ലം ജംഗ്ഷന്‍ 97 കോടി, കോട്ടയം 21ാം സ്ഥാനത്ത് 83 കോടി, 22ാം സ്ഥാനത്ത് ആലുവ 80 കോടി, 25ാം സ്ഥാനത്ത് ചെങ്ങന്നൂര്‍ 61 കോടി എന്നിവയാണ് ആദ്യ 25ല്‍ ഇടം നേടിയത്.

Leave a Reply

spot_img

Related articles

കിണർ കുഴിക്കുന്നതിനിടെ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു

വടകര അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. കരിയാട് മുക്കാളിക്കരയിലെ രജീഷ് (48) ആണ് മരിച്ചത്. അഴിയൂർ രണ്ടാം വാർഡിൽ...

കോളേജുകൾക്കായി ഐ പി എൽ, ഐ എസ് എൽ മോഡൽ പ്രൊഫഷണൽ ലീഗ്

രാജ്യത്ത് ആദ്യമായി തുടങ്ങുന്ന കോളേജ്‌ പ്രൊഫഷണൽ സ്‌പോർട്സ് ലീഗിന് 26-ാം തീയതി മലപ്പുറത്ത് കിക്കോഫ്. കോളേജ്‌ സ്‌പോർട്സ് ലീഗ്‌ കേരളയിൽ ഫുട്‌ബോൾ, വോളിബോൾ ലീഗുകളാണ് ഇക്കൊല്ലം...

ദേശീയ എന്‍ട്രന്‍സ് പട്ടികയില്‍ ഒന്നാമതുള്ള വിദ്യാര്‍ത്ഥി സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സിന് തെരഞ്ഞെടുത്തത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ

തിരുവനന്തപുരം: സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ ദേശീയ എന്‍ട്രന്‍സ് പട്ടികയില്‍ ഒന്നാമതുള്ള വിദ്യാര്‍ത്ഥി തെരഞ്ഞെടുത്തത് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ. ഡിഎം പള്‍മണറി മെഡിസിന്‍ കോഴ്‌സ്...

അതിതീവ്ര മഴ സാധ്യത; കോട്ടയം ജില്ല​യിൽ മേയ് 26ന് റെഡ് അലേർട്ട്

അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ മേയ് 26ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ...