ജാക്കി തെന്നി കാർ തലയിൽ വീണു;വർക്ക് ഷോപ്പ് ജീവനക്കാരൻ മരിച്ചു

ജാക്കി തെന്നി കാർ തലയിൽ വീണു, അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ വർക്ക് ഷോപ്പ് ജീവനക്കാരൻ മരിച്ചു.

കാഞ്ഞിരപ്പള്ളിയിൽ കാറിൻ്റെ ജാക്കി തെന്നി തലയിൽ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി മുഹമ്മദ് ഫിറോസാണ് ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരമാണ് ഫിറോസ് ജോലി ചെയ്തിരുന്ന വർക്ക് ഷോപ്പിൽ ജോലിക്കിടെ ജാക്കി
തെന്നി കാർ ഫിറോസിന്റെ തലയിലേക്ക്
വീണത്.

അപകടത്തിൽ തലക്ക്
ഗുരുതരമായി പരിക്കേറ്റ ഫിറോസ് പാലാ യിലെ സ്വകാര്യ
ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഖബറടക്കം
ഉച്ചക്ക് 2.30 ന് പട്ടിമറ്റം ജുമുഅ മസ്ജിദിൽ നടക്കും.

പട്ടിമറ്റം സ്വദേശി നൗഷാദ് ഷാനിതാ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: മുഹമ്മദ് ജാബിർ, മുഹമ്മദ് റിഫായി.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...