ഊർജത്തോടെയിരിക്കാൻ രാവിലെ ചെയ്യേണ്ട നാല് വ്യായാമങ്ങൾ

രാവിലെ വ്യായാമം ചെയ്യുന്നത് ഉറക്കം മൂലമുണ്ടാകുന്ന അലസതയെ ചെറുക്കാനും മാനസികാവസ്ഥ വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

കൂടുതൽ ഊർജത്തോടെയിരിക്കാൻ രാവിലെ ചെയ്യേണ്ട നാല് വ്യായാമങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

അവ ഏതൊക്കെയെന്ന് നോക്കിയാലോ?

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന വ്യായാമമാണ് ജമ്പിംഗ് ജാക്സ്.
ജമ്പിംഗ് ജാക്ക്സ് ഒരു മുഴുവൻ ശരീര വ്യായാമമാണ്. ഇത് ശരീരത്തിന് അയവ് വരുത്തുവാനും മാനസികാവസ്ഥയെ തൽക്ഷണം ഉയർത്താനും വിവിധ പേശികളെ സജീവമാക്കാനും സഹായിക്കുന്നു. കൂടാതെ, ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുവാനും മികച്ചതാണ്.

സ്ക്വാട്ടിംഗ്’ ഒരു വ്യായാമം മാത്രമല്ല. കാലുകളുടെ പ്രധാന പേശികളെ ലക്ഷ്യമിടുന്ന ശരീരഭാരം കുറയ്ക്കുന്ന വ്യായാമമാണ് സ്ക്വാട്ട്സ്.

ജോഗ് ചെയ്യുന്നതിനെക്കാൾ കൂടുതൽ കൊഴുപ്പ് എരിച്ചുകളയാൻ പടി കയറൽ സഹായകമാണെന്ന് വിദഗ്ധർ പറയുന്നു.

കുടവയർ കുറയ്ക്കാനും കൈകൾക്കും കാലുകൾക്കും ബലം നൽകാനുമെല്ലാം സഹായിക്കുന്ന മികച്ച വ്യായാമമാണ് പ്ലാങ്ക്. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് പ്ലാങ്ക് മികച്ചൊരു വ്യായായമാണ്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...