ജയിൽ വാസവും പുസ്തക വായനയും തൻ്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്ന് ഷൈൻ ടോം ചാക്കോ

‘‘എന്തിനാണ് ഇവരെ ട്രാൻസ് വുമൺ എന്നു വിളിക്കുന്നത്? എന്തുകൊണ്ടാണ് പെണ്ണായി അംഗീകരിക്കാൻ നമുക്കിത്ര പ്രയാസം?’’

-നടൻ ഷൈൻ ടോം ചാക്കോ നിലപാട് വ്യക്തമാക്കുന്നു.

ജയിൽ വാസവും പുസ്തക വായനയും തൻ്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്ന് ഷൈൻ – അമയ പ്രസാദ് എഴുതിയ ‘പെണ്ണായ ഞാൻ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ ഷൈൻ ടോം നിലപാടുകൾ വ്യക്തമാക്കുന്നു.

‘‘ജീവിതത്തിൽ ഒരു ബാലരമ പോലും വായിച്ചിട്ടില്ല. 60 ദിവസത്തെ ജയിൽ വാസത്തിനിടയിലാണ് ഒരു പുസ്തകം വായിക്കാൻ ഇടയായത്. അങ്ങനെ ജീവിതത്തിൽ വീണ്ടും പ്രതീക്ഷകൾ വന്നുതുടങ്ങി…’’

ട്രാൻസ്‌ വുമൺ അമയ പ്രസാദ് എഴുതിയ ‘പെണ്ണായ ഞാൻ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ ഷൈൻ ടോം ചാക്കോയുടെ പ്രസംഗം ഏറ്റെടുത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

60 ദിവസത്തെ ജയിൽവാസത്തിനിടയിൽ ഒരു പുസ്തകം നൽകിയ പ്രതീക്ഷയെക്കുറിച്ച് ഷൈൻ ടോം മനസ്സുതുറന്നു സംസാരിച്ചു. അഭിമുഖങ്ങളിലും മറ്റും സാധാരണ ഷൈനിനെ കാണന്നതുപോലെയല്ല പുസ്തകപ്രകാശന ചടങ്ങിൽ ഷൈനിനനെ കണ്ടത്. വളരെ ഗൗരവത്തോടെ കാര്യങ്ങളെ സമീപിച്ച് ഷൈൻ സദസ്സിന്റെ മനംകവർന്നു.

‘‘ഇത്രയും അച്ചടക്കത്തോടെ നിങ്ങൾ എന്നെ മുൻപ് കണ്ടിട്ടുണ്ടാവില്ല.’’

ഷൈൻ തന്നെ സദഞ്ഞിനെ ഓർമിപ്പിച്ചു.

‘‘ജീവിതത്തിൽ ഒരു ബാലരമ പോലും വായിക്കാത്ത ആളാണ് ഞാൻ. ചിത്രകഥകൾ അല്ലാത്തവ വായിക്കാൻ എനിക്ക് താത്പര്യമില്ലായിരുന്നു. അനിയത്തി ആയിരുന്നു എന്നെ ബാലരമ വായിച്ചു കേൾപ്പിച്ചിരുന്നത്. അങ്ങനെ വായനയുമായി ഒരു ബന്ധവും ഇല്ലാതെ വളർന്ന വ്യക്തിയാണ് ഞാൻ. 60 ദിവസത്തെ ജയിൽ വാസത്തിനിടയിലാണ് ഒരു പുസ്തകം വായിക്കാൻ ഇടയായത്.

പൗലോ കൊയ്‌ലോയുടെ ‘ഫിഫ്ത് മൗണ്ടൻ’ (The Fifth Mountain / Paulo Coelho) എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പാണ് വായിച്ചത്.

ജയിലിൽ കയറുമ്പോൾ, വേഗം ഇറങ്ങാം എന്ന രീതിയിലാണ് കയറ്റി വിടുന്നത്. എന്നാൽ ജാമ്യം കിട്ടാതെ സബ് ജയിലിൽ തുടരുന്ന സമയത്ത്, ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും നഷ്ടമായി ഇരിക്കുമ്പോഴാണ് ഈ പുസ്തകം കിട്ടുന്നത്.

ചിത്രം നോക്കാൻ വേണ്ടി പുസ്തകം തുറന്നപ്പോൾ ചിത്രങ്ങൾ ഇല്ല. പിന്നെ വായിച്ചുതുടങ്ങി. ഒരു പേജ്, രണ്ടു പേജ്… എന്ന രീതിയിൽ വളരെ സാവധാനത്തിലാണ് വായന. ജയിലിൽ ഒമ്പതു മണി ആകുമ്പോഴേ കിടക്കണം- അതാണ് രീതി. പിന്നെ വായിക്കാൻ കഴിയില്ല. അപ്പോൾ പുസ്തകം മടക്കേണ്ടി വരും. എനിക്ക് കാത്തിരിക്കാൻ അടുത്ത പേജിന്റെ ചില പ്രതീക്ഷകൾ.

ജീവിതത്തിൽ വീണ്ടും പ്രതീക്ഷകൾ വന്നുതുടങ്ങി. അപ്പോഴാണ് ഒരു പുസ്തകം മനുഷ്യന്റെ ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നു മനസ്സിലാകുന്നത്. അടുത്ത പേജിൽ എന്താണ് എന്നറിയാനുള്ള കാത്തിരിപ്പാണ് ആ പ്രതീക്ഷ. അന്ന് ഞാൻ പുസ്തകത്തെ അറിഞ്ഞു. അങ്ങനെ ഓരോ ദിവസവും ഞാൻ കാത്തിരിക്കും. 60 ദിവസം തള്ളിനീക്കാൻ എന്നെ സഹായിച്ചത് ആ പുസ്തകമാണ്. പൗലോ കൊയ്‌ലോയുടെ ഫിഫ്ത് മൗണ്ടൻ.

അല്ല, ആ ‘പുസ്‌തകം’, ആ എഴുത്തിന്റെ ശക്തി.

മനുഷ്യന് വായനയിലൂടെയും കേൾവിയിലൂടെയും അനുഭവത്തിലൂടെയും മനസ്സിലാക്കാം. കുറെ പേർക്ക് പുസ്തകവും ഇല്ല, വായനയും ഇല്ല, ഭാഷയും ഇല്ല. എന്നാൽ അവർ ഇതെല്ലാം നമുക്ക് മുൻപേ അനുഭവിച്ചറിയുന്നു- കാടിന്റെ മക്കൾ! നമ്മൾ പരിഷ്കൃത സമൂഹം. പിന്നെ എന്തുകൊണ്ടാണ് നമ്മൾ ‘ട്രാൻസ് വുമൻ’ എന്നു വിളിക്കുന്നത്. അവർ സ്ത്രീ ആകാനാണ് ആഗ്രഹിച്ചത്. എന്തിനാ നമ്മൾ ഇപ്പോഴും അവരെ ‘ട്രാൻസ് വുമൻ’ എന്നും ‘മെൻ’ എന്നും വിളിക്കുന്നത്? ‘സ്ത്രീ’ എന്ന് വിളിക്കാൻ ആണ് അമേയയോട് പറഞ്ഞത്.

ഈ പുസ്തകത്തിന്റെ പേര് ‘ട്രാൻസ് പെണ്ണായ ഞാൻ’ എന്നല്ലല്ലോ. ഈ ലിംഗം ഉള്ളതുകൊണ്ട് ഒരാൾ ആണാണെന്നും പെണ്ണാണെന്നും പറയാൻ പറ്റുമോ? ഞാൻ ആണാണെന്ന് മനസിലാക്കിയത് ക്ലാസ്സിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ച് ഇരുത്തിയ സമയത്താണ്. അതുവരെ നമുക്ക് ആൺ-പെൺ ചിന്തകളില്ല. നമ്മളൊക്കെ കുട്ടികൾ ആയിരുന്നു!

നമ്മുടെ സമൂഹം തന്നെയാണ് നമ്മളെ വേർതിരിക്കുന്നത്. എന്നാൽ അത് എന്തുകൊണ്ടാണെന്ന് പഠിപ്പിച്ചുതന്നിട്ടില്ല. സെക്സ് മോശപ്പെട്ട സംഭവം ആണ്, പ്രവൃത്തിയാണ് എന്ന ചിന്തയിൽ നിന്നുമാണ് ഇങ്ങനെയൊക്കെ നമ്മൾ എത്തിപ്പെട്ടത്. സ്ത്രീയെ കണ്ടാൽ ആക്രമിക്കാനും പുരുഷനെ കണ്ടാൽ അവൻ ആക്രമിച്ചു പോകും എന്നു ചിന്തിക്കാനും ഉള്ള അവസ്ഥയിലേക്കും എത്തിയത്.

ഇവിടെ കേരളത്തിൽ ലൈംഗിക ദാരിദ്ര്യമാണ്, ‘ഇത് എവിടെകിട്ടും, എങ്ങനെ കിട്ടും, ആരുടെ കൈയിൽനിന്നു കിട്ടും’ എന്നൊക്കെ ആളുകൾ ചിന്തിക്കുന്നു. ഇങ്ങനെ പലരും നമ്മുടെ ലൈംഗിക ദാരിദ്ര്യം ഇപ്പോഴും കൊട്ടിഘോഷിക്കുന്നു. ഈ ഇടതുപക്ഷ സർക്കാർ വന്ന ശേഷമാണു ട്രാൻസ്ജെൻഡേഴ്സിനു തന്നെ സ്ഥാനം കിട്ടിത്തുടങ്ങിയത്. ഇനി അവരെ സ്ത്രീയായും പുരുഷനായും തന്നെ സംബോധന ചെയ്യാൻ പഠിക്കണം.’’

ഷൈൻ ടോം ചാക്കോ പറഞ്ഞു.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...