യുഎഇയിൽ ഇന്ധനവില കൂടി

പെട്രോളിന് വില കൂടി. ഇന്ന് അര്‍ധരാത്രി മുതല്‍ പുതിയ ഇന്ധനവില പ്രാബല്യത്തില്‍ വരും. മെയ് മാസത്തിലേക്കുള്ള പെട്രോള്‍, ഡീസല്‍ വിലയാണ് പ്രഖ്യാപിച്ചത്.

യുഎഇയിലെ ഇന്ധനവില നിര്‍ണയ സമിതിയാണ് പുതിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിച്ചത്. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.34 ദിര്‍ഹമാണ് പുതിയ നിരക്ക്.

ഏപ്രില്‍ മാസത്തില്‍ 3.15 ദിര്‍ഹമായിരുന്നു. സ്പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 3.22 ദിര്‍ഹമാണ് പുതിയ വില. കഴിഞ്ഞ മാസം ഇത് 3.03 ദിര്‍ഹം ആയിരുന്നു.

ഇ പ്ലസ് 91 പെട്രോളിന് മെയ് മാസത്തിലെ പുതുക്കിയ നിരക്ക് 3.15 ദിര്‍ഹമാണ്. ഏപ്രില്‍ മാസത്തില്‍ ഇത് 2.96 ദിര്‍ഹം ആയിരുന്നു.

അതേസമയം ഡീസലിന് മെയ് മാസത്തിലെ നിരക്ക് ലിറ്ററിന് 3.07 ദിര്‍ഹമാണ്. ഏപ്രില്‍ മാസം ഇത് 3.09 ദിര്‍ഹം ആയിരുന്നു.

Leave a Reply

spot_img

Related articles

വീണ്ടും യുദ്ധഭീഷണിയുമായി ട്രംപ്

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ വീണ്ടും യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. തവിടുപൊടിയാക്കുമെന്നും...

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം .ആമസോൺ ഡേറ്റ സെന്ററിനു നേരെ ആക്രമണം നടത്തിയതായി ഇറാൻ റവലൂഷനറി ഗാർഡ് അറിയിച്ചു. എന്നാൽ, ആമസോണോ,...

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി ട്രംപ്

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.യു.എസ് വ്യാപാര നിയമത്തിലെ...

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി.മൂന്ന് ടണ്ണിലേറെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്. കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.പൊതുഭക്ഷ്യ-പോഷകാഹാര...