പ്രായം, പ്രണയം, ദാമ്പത്യം

ഡോ.ടൈറ്റസ് പി. വർഗീസ്

എനിക്ക് 23 വയസ്സുണ്ട്. കുറച്ചു നാളുകളായി ഞാനൊരു ആൺകുട്ടിയുമായി പ്രണയത്തിലാണ്. വിവാഹത്തെക്കുറിച്ച് ഈയിടെ ഞങ്ങൾ സീരിയസ്സായി ചിന്തിച്ചപ്പോഴാണ് അവന് എന്നെക്കാൾ രണ്ടു വയസ്സ് കുറവാണെന്ന് ഞാനറിയുന്നത്. അപ്പോൾ മുതൽ ഞാനാകെ വിഷമത്തിലാണ്. പ്രശ്‌നമില്ല എന്ന് പുള്ളി പറയുന്നുണ്ടെങ്കിലും ഇതൊക്കെ ദാമ്പത്യജീവിതത്തെ ബാധിക്കുമോ എന്ന ഭയം എനിക്കുണ്ട്. ലൈംഗികതയിൽ ഈ പ്രായവ്യത്യാസം ഒരു പ്രശ്‌നമാകുമോ? ഈ അടുപ്പം മുന്നോട്ടു കൊണ്ടുപോകുന്നതിൽ കുഴപ്പമുണ്ടോ? എന്നേക്കാൾ വിദ്യാഭ്യാസത്തിലും സമ്പത്തിലും ഉയർന്ന നിലയിലാണ് അദ്ദേഹം.
അൻസിബ, കൊച്ചി


‘പ്രായം മനസ്സിലും പെരുമാറ്റത്തിലുമാണ് ശരീരത്തിലല്ല’ എന്നത് സഹോദരിയും വായിച്ചിരിക്കുമല്ലോ. ഭാര്യക്ക് ഭർത്താവിനേക്കാൾ പൊക്കവും പ്രായവും കുറഞ്ഞിരിക്കണം എന്ന് ഒരു നാട്ടുനടപ്പുണ്ടെങ്കിലും അങ്ങനെതന്നെയാവണമെന്ന് നിയമമൊന്നുമില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളായ വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും കാര്യത്തിൽ നമ്മൾ ഈ കടുംപിടുത്തം കാട്ടാറുമില്ല.
ദാമ്പത്യജീവിതത്തിൽ സ്വാഭാവികമായും വന്നുചേരേണ്ട ബഹുമാനത്തിന് ഒരു ശക്തമായ അടിത്തറ എന്ന രീതിയിലാവണം ഭർത്താവിന് പ്രായക്കൂടുതൽ വേണം എന്ന് സമൂഹം ശഠിക്കുന്നതെന്നു തോന്നുന്നു. പക്ഷേ, ഈ ബഹുമാനവും ഒപ്പം സ്‌നേഹവും രണ്ടു വയസ്സിളയ ഭർത്താവിനോട് കാട്ടാനായാൽ അതു ധാരാളമാണ്. ഭർത്താവിന് പ്രായക്കൂടുതൽ ഉണ്ടായതുകൊണ്ടുമാത്രം ഭാര്യ ബഹുമാനിക്കണമെന്നില്ല എന്നതും ഓർക്കേണ്ടതാണ്.
പിന്നെ, ദാമ്പത്യ ജീവിതത്തിന്റെ കെട്ടുറപ്പ് ഒരാളിന്റെ പ്രായത്തിന്റെ കൂടുതലിലോ കുറവിലോ അല്ല, സ്‌നേഹത്തിന്റെ ആധിക്യത്തിലാണ് എന്നത് മറക്കാതിരിക്കുക.
ലൈംഗിക ജീവിതത്തിൽ നിങ്ങളിലെ പ്രായവ്യത്യാസം യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടാക്കില്ല. ഇരുമനസ്സുകളിലും പ്രണയാർദ്രമായ ഊഷ്മളത തിരയിളക്കുമ്പോൾ സ്വാഭാവികമായി വന്നുചേരുന്ന ലൈംഗികതയിൽ ഉപരിപ്ലവമായ ചെറിയ വ്യത്യാസങ്ങളൊക്കെ താനേ അലിഞ്ഞില്ലാതായിക്കൊള്ളും. സന്തോഷമായ് മുന്നോട്ടു നീങ്ങുക.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....