ഭോജ്പുരി നടി അമൃത പാണ്ഡെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍

ഭോജ്പുരി നടി അമൃത പാണ്ഡെയെ ബിഹാറിലെ ഭഗല്‍പൂരിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

27 കാരിയായ നടിയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല.

ഏപ്രില്‍ 27 നായിരുന്നു നടിയുടെ മൃതദേഹം കണ്ടെത്തുന്നത്. മരിക്കുന്നതിന് മുമ്പ് നടിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് പൊലീസിന് ലഭിച്ചു. ജീവിതം രണ്ട് ബോട്ടുകളിലായിരുന്നു, ഒരെണ്ണം മുക്കി ഞങ്ങള്‍ യാത്ര എളുപ്പമാക്കി എന്നാണ് സ്റ്റാറ്റസില്‍ കുറിച്ചിരുന്നത്.

അനിമേഷന്‍ എഞ്ചിനീയറായ ഭര്‍ത്താവിനൊപ്പം മുംബൈയിലായിരുന്നു അമൃത പാണ്ഡെ താമസിച്ചിരുന്നത്. സഹോദരിയുടെ വിവാഹത്തിനായി ഏപ്രില്‍ 18നാണ് അമൃത പാണ്ഡെ ഭഗല്‍പൂരിലെത്തിയത്. വിവാഹ ശേഷം ഭര്‍ത്താവ് മുംബൈയിലേക്ക് പോയെങ്കിലും അമൃത ഭഗല്‍പൂരില്‍ തുടരുകയായിരുന്നു.സിനിമ-സീരിയല്‍ രംഗത്ത് പ്രതീക്ഷിച്ച പോലെ ശോഭിക്കാനാകാത്തത് അമൃത പാണ്ഡെയെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതേത്തുടര്‍ന്ന് നടി വിഷാദത്തിലായിരുന്നു. വിഷാദത്തിന് നടി ചികിത്സ തേടിയിരുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കി. ദീവാനാപന്‍, പരിശോധ് തുടങ്ങിയവ അമൃത അഭിനയിച്ച സിനിമകളാണ്. കൂടാതെ ഹിന്ദി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി. ആർ ഡി ഒ ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂർ സിറ്റി പോലീസ്, ബോംബ് സ്ക്വാഡ്...

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി

തൃശൂർ തൃത്തല്ലൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനില്‍കുമാർ ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു...

ജോലിയിൽ അവധി ചോദിച്ച ഹോട്ടൽ ജീവനക്കാരനെ ഹോട്ടലുടമ കുത്തി പരിക്കേൽപ്പിച്ചു

ജോലിയിൽ അവധി ചോദിച്ചതിന് ഹോട്ടൽ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ച് ഹോട്ടലുടമ.ഹോട്ടലുമയുടെ ആക്രമണത്തിൽ ഗുരുതരാവസ്ഥയിലായ ജീവനക്കാരൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.വക്കം പുത്തൻവിളയിൽ...