ബസ് തലയിലൂടെ കയറി ഇറങ്ങി മധ്യവയസ്കന് ദാരുണന്ത്യം

പാല പഴയ ബസ് സ്റ്റാൻഡിനുള്ളിൽ സ്വകാര്യ ബസ് തലയിലൂടെ കയറി ഇറങ്ങി മധ്യവയസ്കന് ദാരുണന്ത്യം

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

പാല കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് റോക്കീസ് എന്ന ബസിനടിയിൽപ്പെട്ടാണ് അപകടം ഉണ്ടായത്.

സ്റ്റാൻഡിൽ ആളെ കയറ്റിയ ശേഷം മുന്നോട്ട് നീങ്ങിയ ബസ്സിൽ
ചാടികയറാൻ ശ്രമിക്കവേയാണ് അപകടം

ബസ്സിൽ നിന്നും പിടി വിട്ട് വീണ ഇദ്ദേഹത്തിന്റെ തലയിലൂടെ ബിസിന്റെ പിൻ ചക്രം കയറി ഇറങ്ങുകയായിരുന്നു.

ആൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

Leave a Reply

spot_img

Related articles

അഫാനെ വീണ്ടും ചോദ്യം ചെയ്തേക്കും

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഒരിക്കൽക്കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സാധ്യത. കട ബാധ്യതയെത്തുടർന്ന് ഉറ്റ വരെയടക്കം 5 പേരെ കൊലപ്പെടുത്തിയ കേസിൽ...

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ല

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായത്. സംഭവത്തില്‍...

ലിസ് മാത്യുവിനെയും എ.കെ.പ്രീതയെയും ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ

ഹൈക്കോടതി ജഡ്ജി നിയമനത്തിനായി സുപ്രീം കോടതി സീനിയർ അഭിഭാഷക ലിസ് മാത്യുവിനെയും ഹൈക്കോടതി അഭിഭാഷക എ.കെ.പ്രീതയെയും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ ഹൈക്കോടതി...

ഡോ. മാത്യു സാമുവൽ കളരിക്കലിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ. മാത്യു സാമുവൽ കളരിക്കലിന്റെ (77) സംസ്കാരം ഇന്നു നടക്കും. രാവിലെ എട്ടിനു മൃതദേഹം കോട്ടയം മാങ്ങാനത്തെ കളരിക്കൽ വീട്ടിൽ...