കേരളതീരത്ത് ശക്തിയേറിയ തിരമാലക്ക് സാധ്യത

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ നാളെ (മെയ് അഞ്ച്) രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെയും തെക്കൻ തമിഴ് നാട് തീരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ നാളെ (മെയ് അഞ്ച്) രാത്രി 11.30 വരെ 0.5 മുതൽ 1.8 മീറ്റർ വരെയും അതി തീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

അതിനാൽ കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് നൽകി.കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം മുതലായ മത്സ്യബന്ധനയാനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.

കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ വള്ളങ്ങളിലും ചെറിയ യാനങ്ങളിലും ഇന്ന് (മെയ് നാല്) രാത്രി എട്ട് മണിക്ക് ശേഷം മത്സ്യബന്ധനം നടത്താൻ പാടുള്ളതല്ല.

കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാൽ കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ പൊഴികളിൽ നിന്നും അഴിമുഖങ്ങളിൽ നിന്നും മത്സ്യബന്ധനത്തിനായി ചെറിയ യാനങ്ങളിൽ കടലിലേക്ക് പോകരുതെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Leave a Reply

spot_img

Related articles

കാർ മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് പ്രവാസിയായ യുവാവിന് ദാരുണാന്ത്യം. നൂറനാട് എരുമക്കുഴി വിജിത്ത് ഭവനിൽ വിജിത്ത് (32) ആണ് അപകടം. ഇയാൾ സഞ്ചരിച്ചിരുന്ന കാർ പുലർച്ചെ...

നിയുക്ത കർദിനാൾ മോൺ. ജോർജ് കൂവക്കാടിന് സ്വീകരണം

കർദിനാളായി നിയുക്തനായശേഷം ആദ്യമായി ജൻമനാട്ടിലെത്തുന്ന മോൺ. ജോർജ് കൂവക്കാടിന് വിശ്വാസി സമൂഹം വരവേൽപ്പ് നൽകും. വ്യാഴാഴ്ച രാവിലെ 9 മണിക്ക് നെടുമ്പാശേരി എയർപോർട്ടിൽ എത്തിച്ചേരുന്ന മോൺ....

ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു

സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക്‌ ഒരു മാസത്തെ പെൻഷൻ അനുവദിച്ചു.62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുക. ഈ ആഴ്‌ചയില്‍തന്നെ തുക പെൻഷൻകാരുടെ കൈകളില്‍...

യാക്കോബായ – ഓർത്തഡോക്സ് പള്ളിത്തർക്കം; സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി

യാക്കോബായ - ഓർത്തഡോക്സ് പള്ളിത്തർക്കത്തില്‍ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യനടപടികള്‍ ആരംഭിച്ച്‌ ഹൈക്കോടതി. ക്രമസമാധാന പ്രശ്നം പറഞ്ഞ് പള്ളികൾ ഓർത്തഡോക്സ് സഭക്ക് കൈമാറുന്ന നടപടിയില്‍ നിന്ന് സർക്കാ‍ർ...