പ്രശസ്ത സിനിമാ നടൻ ബെർണാഡ് ഹിൽ അന്തരിച്ചു

ലണ്ടൻ : ടൈറ്റാനിക്, ലോർഡ് ഓഫ് ദ റിങ്സ് എന്നീ ചിത്രങ്ങളിലൂടെ ലോകമാകെ ആരാധകരുള്ള നടൻ ബെർണാഡ് ഹിൽ (79) അന്തരിച്ചു.

ടൈറ്റാനിക് സിനിമയിൽ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്തിന്റെ വേഷം അവതരിപ്പിച്ചാണ് ബെർണാഡ് ശ്രദ്ധേയനാകുന്നത്.

ഞായറാഴ്ച പുലർച്ചെയോടെയാണ് അദ്ദേഹം അന്തരിച്ചതെന്ന് ഏജന്റിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

5 പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ നാടകത്തിലും ടെലിവിഷനിലും സിനിമയിലും ശ്രദ്ധേയ കഥാപാത്രങ്ങൾക്കു ജീവനേകി.

താരങ്ങളും ആരാധകരും ഉള്‍പ്പടെ നിരവധി പേർ ബെര്‍ണാഡ് ഹില്ലിന്റെ വേര്‍പാടില്‍ വേദന പങ്കുവച്ചു. 

1944ൽ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലായിരുന്നു ജനനം. നാടകമേഖലയിലെ ഉന്നതവിദ്യാഭ്യാസത്തിനു ശേഷം 1970 മുതലാണ് അഭിനയരംഗത്ത് സജീവമായത്.

Leave a Reply

spot_img

Related articles

ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം

മയക്കുമരുന്ന് ഉപയോ​ഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം.ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി...

ഷൈൻ ടോം ചാക്കോ അറസ്‌റ്റിൽ

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് അറസ്‌റ്റ് ചെയ്തു. ഷൈനിനെതിരെ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ്) ആക്ടിലെ...

രാസലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈൻ ടോം ചാക്കോ

താൻ രാസലഹരി ഉപയോഗിക്കാറില്ലന്ന് ഷൈൻ ടോം ചാക്കോ പോലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. രാസലഹരി ഇടപാടുകാരുമായി ബന്ധമില്ല.തന്നെ അക്രമിക്കാൻ ആരോ മുറിയിലേക്ക് വന്നതെന്ന് കരുതി...

ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

പോലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി നോർത്ത് പൊലീസ് ‌സ്റ്റേഷനിൽ രാവിലെ...