തമിഴ്നാട് പോലീസിൻ്റെ പോർട്ടൽ ചോർത്തി ഹാക്കർമാർ

ചെന്നൈ: തമിഴ്നാട് പൊലീസിന്റെ ‘മുഖം തിരിച്ചറിയിൽ പോർട്ടൽ’ (ഫേഷ്യൽ റെക്കഗ്നിഷ്യൻ പോർട്ടൽ) ഹാക്ക് ചെയ്തു.

‘വലേറി’ എന്ന സംഘം ഡേറ്റ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കുറ്റവാളികളും പ്രതികളും ഉൾപ്പെടെ അരലക്ഷത്തിലധികം പേരുടെ സ്വകാര്യ വിവരങ്ങളാണ് ചോർന്നത്.

മേയ് മൂന്നിന് ഹാക്ക് ചെയ്യപ്പെട്ട വിവരങ്ങൾ ഡാർക്ക് വെബിൽ ഹാക്കർമാരുടെ സൈറ്റിൽ രണ്ട് മുതൽ മൂന്ന് ഡോളർ വരെ വിലക്ക് വിൽപനക്കുള്ളതായും റിപ്പോർട്ടുണ്ട്.

ഡേറ്റയിൽ വ്യക്തിഗത വിവരങ്ങൾ, ഫോൺനമ്പറുകൾ, വിലാസങ്ങൾ, വ്യക്തികൾക്കെതിരായ കേസുകൾ, രജിസ്ട്രേഷൻ തീയതി, പ്രഥമ വിവര റിപ്പോർട്ട് തുടങ്ങിയവയും ഉൾപ്പെടും.

കാണാതായ വ്യക്തികളെയും കുറ്റവാളികളെയും നിരീക്ഷിക്കാൻ സംസ്ഥാന സർക്കാർ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറാണ് ഫേഷ്യൽ റെക്കഗ്നിഷൻ പോർട്ടൽ.

Leave a Reply

spot_img

Related articles

ചെസ്സ് പ്രതിഭ ആർ. പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആദരിച്ചു

നോർവേ ചെസ്സ് ടൂർണമെന്റ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയ 20-കാരനായ ചെസ്സ് പ്രതിഭ ആർ. പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തിങ്കളാഴ്ച ചെന്നൈയില്‍ വെച്ച്‌...

സിജെപി നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും

സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ കോക്രോച്ച്‌ ജനതാ പാർട്ടി (സിജെപി) നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും.പരസ്യ പ്രതിഷേധത്തിന് പോലീസ് അനുമതി നൽകി. രാവിലെ...

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ CJPയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തും

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തുന്നു.തന്റെ വരവിനോടനുബന്ധിച്ച്‌ വിമാനത്താവളത്തിലേക്ക് ആരും വരരുതെന്ന്...

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും നാല് പേർ പുറത്താകുമെന്നും സൂചനയുണ്ട്.സിബിഎസ്ഇ മൂല്യ നിർണയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര...