കാറുകളിലും ക്യാൻസറിന് കാരണമാകുന്ന ഫ്ലേം റിട്ടാർഡൻ്റ് രാസവസ്തുക്കൾ

കാറുകൾ ഇപ്പോൾ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളുടെ ഭാഗമായി മാറിയിരിക്കുന്നു. എന്നാൽ കാറും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

ആളുകൾ കാറിലിരിക്കുമ്പോൾ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ ശ്വസിക്കുന്നതായി സമീപകാല ഗവേഷണങ്ങൾ തെളിയിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകൾ.

എൻവയോൺമെൻ്റൽ സയൻസ് ആൻഡ് ടെക്നോളജി അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ, മിക്ക കാറുകളിലും ക്യാൻസറിന് കാരണമാകുന്ന ഫ്ലേം റിട്ടാർഡൻ്റ് രാസവസ്തുക്കൾ ഉണ്ടെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഈ പഠനത്തെക്കുറിച്ച് കൂടുതൽ അറിയാം.

പഠനത്തിനായി, 2015 നും 2022 നും ഇടയിലുള്ള ഒരു മോഡൽ വർഷത്തിൽ 101 ഇലക്ട്രിക്, ഗ്യാസ്, ഹൈബ്രിഡ് കാറുകളുടെ ക്യാബിൻ എയർ എൻവയോൺമെൻ്റൽ സയൻസ് & ടെക്നോളജിയിലെ ഗവേഷകർ വിശകലനം ചെയ്തു.

ഇതിൽ 99 ശതമാനം കാറുകളിലും ടിസിഐപിപി എന്ന ഫ്ലേം റിട്ടാർഡൻ്റ് അടങ്ങിയിട്ടുണ്ടെന്ന് ഈ പഠനം വെളിപ്പെടുത്തി.

മിക്ക കാറുകളിലും രണ്ട് ഫ്ലേം റിട്ടാർഡൻ്റുകൾ കൂടി അടങ്ങിയിട്ടുണ്ട്. ഇതിൽ ടിഡിസിഐപി, ടിസിഇപി എന്നിവ അർബുദമുണ്ടാക്കുന്നവയാണെന്ന് തെളിയിക്കപ്പെട്ടവയാണെന്നാണ് റിപ്പോര്‍ട്ടുകൾ.

ഇവ ന്യൂറോളജിക്കൽ, പ്രത്യുൽപാദന വൈകല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകർ പറയുന്നു.

ഒരു ശരാശരി ഡ്രൈവർ ദിവസവും ഒരു മണിക്കൂറോളം കാറിൽ ചെലവഴിക്കുന്നത് കണക്കിലെടുക്കുമ്പോൾ, ഇതൊരു അടിയന്തര പൊതുജനാരോഗ്യ പ്രശ്‌നമാണെന്ന് ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ടോക്‌സിക്കോളജി ഗവേഷകയായ റെബേക്ക ഹോൻ പറഞ്ഞു .

കൂടുതൽ വായു ശ്വസിക്കുന്ന ഡ്രൈവർമാർക്കും മുതിർന്നവരേക്കാൾ കുട്ടികൾക്കും ഇത് പ്രത്യേകിച്ചും ആശങ്കാജനകമാണെന്ന് അവർ പറഞ്ഞു.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...