സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. രാവിലെ പവന് 360 രൂപ കൂടിയിരുന്നു. തുടർന്ന് മണിക്കൂറുകൾക്കുള്ളിലാണ് വീണ്ടും വില വർധിച്ചത്.

വീണ്ടും 320 രൂപയുടെ വില വർധനവാണ് ഉണ്ടായത്. അക്ഷയ തൃതീയ ദിനത്തിൽ വില കുത്തനെ ഉയർന്നത് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ആകെ ഇന്ന് പവന് വർധിച്ചത് 680 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53600 രൂപയാണ്.

അക്ഷയതൃതീയ ആയതിനാൽ രാവിലെ 7 30ന് സ്വർണ്ണ വ്യാപാരശാലകൾ തുറന്നിട്ടുണ്ട്.

ആ സമയത്തെ വിലനിലവാരം അനുസരിച്ചാണ് ഗ്രാമിന് 45 രൂപ വർദ്ധിച്ച് 6660 രൂപയും പവന് 360 രൂപ വർദ്ധിച്ച് 53,280 രൂപയുമായി വ്യാപാരം ആരംഭിച്ചത്.

രാവിലെ 9 30 ന് മുമ്പ് റിസർവ്ബാങ്ക് രൂപയുടെ വില നിലവാരവും, 24 കാരറ്റ് വിലയും മുംബൈ അവൈലബിൾ മാർക്കറ്റിന്റെ വില നിലവാരവും എല്ലാം ചേർത്തപ്പോൾ 40 രൂപയുടെ വർദ്ധനവ് കൂടി ഉണ്ടായി.

അന്താരാഷ്ട്ര സ്വർണ്ണവില 2352 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 83.49 ലുമാണ്. അതനുസരിച്ച് ഗ്രാമിന് 6700 രൂപയും പവന് 53600 രൂപയുമായി.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....