കോഴിക്കോട് ബസ് സ്റ്റാൻഡിൽ എത്തുന്നവർ ഇനി കുറച്ച് പാടുപെടും

തിരക്കേറിയ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ശൗചാലയം അടച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി.

പ്രാഥമിക കൃത്യം നിർവഹിക്കാൻ ആകാതെ പുരുഷ യാത്രക്കാർ വലഞ്ഞു. ടാങ്കുകളിൽ നിന്ന് മാലിന്യം നീക്കം ചെയ്യാത്തതാണ് ശൗചാലയം അടയ്ക്കാൻ കാരണം.

ബസ് സ്റ്റാൻഡിൽ എത്തുന്ന പുരുഷ യാത്രക്കാർ പ്രാഥമിക കൃത്യം നിർവഹിക്കണമെങ്കിൽ വീട്ടിൽ നിന്ന് സാധിച്ചു വരികയോ അല്ലെങ്കിൽ അതിനായി മറ്റ് സ്ഥലങ്ങളിലെ ശൗചാലയങ്ങളെയോ ആശ്രയിക്കേണ്ടി വരും.

ഇല്ലെങ്കിൽ പണി കിട്ടും. യഥാസമയം ടാങ്കുകൾ വൃത്തിയാക്കാ തിരുന്നതോടെ പുരുഷന്മാരുടെ ടോയ്‌ലറ്റ് പണിമുടക്കി.

മനുഷ്യ വിസർജ്യം കളയേണ്ട ക്ലോസറ്റിൽ ചെറിയ മദ്യ കുപ്പികളും നിക്ഷേപിച്ചത് പ്രതിസന്ധി ഇരട്ടിയാക്കി.

യാത്രയ്ക്കിടെ ബസ് സ്റ്റാന്റിൽ ‘ശങ്ക’ തീർക്കാൻ കഴിയാത്തവർ സർക്കാരിനോട് രോഷം തീർത്തു.

ദൂരസ്ഥലങ്ങളിൽ നിന്ന് മണിക്കൂറുകൾ യാത്ര ചെയ്ത് കോഴിക്കോട് എത്തിയവരൊക്കെ ഓടി ടോയിലറ്റിന് മുന്നിലെത്തി, അവിടെ സ്ഥാപിച്ച ബോർഡ് കണ്ട് മടങ്ങി.

75 കോടി രൂപ മുടക്കി നിർമ്മിച്ച കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കോംപ്ലക്സിൽ പേരിനു മാത്രമാണ് ടോയ്‌ലറ്റ്.

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...