ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ കോടതി 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
രാജ്യസഭാംഗം സ്വാതി മലിവാളിനെ മർദിച്ച കേസിൽ ശക്തമായ തെളിവുകളുണ്ടെന്നാണ് കോടതി പറയുന്നത്.
രാജ്യസഭാംഗം സ്വാതി മലിവാളിനെ മർദിച്ച കേസിലാണ് ഡൽഹിപോലീസ് ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ കേജ്‌രിവാളിനെ കാണാൻ വസതിയിലെത്തിയപ്പോൾ ബിഭവ് കുമാർ കയ്യേറ്റം ചെയ്തുവെന്നാണു സ്വാതിയുടെ പരാതി.
അറസ്റ്റിനെതിരെ ബിജെപി ആസ്ഥാനത്തേക്ക് എഎപിയുടെ നേതൃത്വത്തിൽ ‘ജയിലിൽ അടയ്ക്കൂ’ എന്ന പേരിൽ വലിയ പ്രതിഷേധ മാർച്ചാണ് സംഘടിപ്പിച്ചത്.
അന്വേഷണ സംഘത്തിനു കൈമാറിയ പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതും ഫോൺ ഫോർമാറ്റ് ചെയ്തതതുമെല്ലാം ബിഭവ് കുമാറിന് എതിരാ ശക്തമായ തെളുവികളായി മാറുകയായിരുന്നു.
മുഖ്യമന്ത്രിയുടെ വസതിയിൽനിന്നാണ് ബിഭവ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
പോലീസിനു കൈമാറിയ പെൻഡ്രൈവിൽ നൽകിയ ദൃശ്യങ്ങളിൽ, പരാതിക്ക് ആധാരമായ സംഭവ സമയത്തെ ദൃശ്യങ്ങൾ നീക്കം ചെയ്തതായി കണ്ടെത്തി.
റിമാൻഡ് കാലയളവിൽ ദിവസവും ഭാര്യയെ കാണാനും അനുമതി ലഭിച്ചിട്ടുണ്ട്.