ആർ.എസ്.എസ് നേതാവ് എസ്. ഗുരുമൂർത്തി രാഷ്ട്രീയ പ്രസംഗം നടത്തിയതിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് രാജ്ഭവനില്‍ നടന്ന പരിപാടിയില്‍ ആർ.എസ്.എസ് നേതാവ് ഗുരുമൂർത്തി രാഷ്ട്രീയ പ്രസംഗം നടത്തിയതില്‍ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.രാഷ്ട്രീയ പ്രസംഗങ്ങളും വിവാദങ്ങളും പറയാനുള്ള സ്ഥലമല്ല രാജ്ഭവനെന്ന് സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.സംസ്ഥാനത്തിൻറെ തലപ്പത്ത് ഇരിക്കുന്ന ഗവർണറുടെ ആസ്ഥാനമാണ് രാജ്ഭവൻ. രാജ്ഭവനില്‍ ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പരിപാടി സംഘടിപ്പിക്കുന്നതില്‍ എതിർപ്പില്ല. സൈനിക, വിദേശകാര്യ വിദഗ്ധന്മരെ കൊണ്ടു വന്ന് പ്രഭാഷണം നടത്തുന്നതിനോ കേന്ദ്ര സർക്കാർ ചെയ്ത കാര്യങ്ങളെ കുറിച്ച്‌ പറയുന്നതിനോ വിരോധമില്ല.ആർ.എസ്.എസ് നേതാവിനെ ഔദ്യോഗികമായി ക്ഷണിച്ച്‌ വരുത്തി മുൻ കേന്ദ്ര സർക്കാരുകളെയും മുൻ പ്രധാനമന്ത്രിമാരെയും കുറിച്ച്‌ അധിക്ഷേപകരമായ രാഷ്ട്രീയ പരാമർശം നടത്തിയത് പ്രതിഷേധാർഹമാണ്. ഇക്കാര്യത്തിലുള്ള പ്രതിഷേധം സംസ്ഥാന സർക്കാർ ഗവർണറെ അറിയിക്കണം.ആർ.എസ്.എസ് നേതാവ് രാജ്ഭവനില്‍ രാഷ്ട്രീയ പ്രസംഗം നടത്താൻ പാടില്ലായിരുന്നു. ഈ വിഷയത്തില്‍ കേരള സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....