ഉന്നം കുട്ടികൾ; 2000 ത്തിലധികം കഞ്ചാവ് മിഠായികളുമായി ഇതര സംസ്ഥാന തൊഴിലാളികൾ

ലഹരിയുടെ ഉപയോ​ഗവും വിൽപ്പനയും കൂടി വരുകയാണ്. 2000 ത്തിലധികം കഞ്ചാവ് മിഠായികളുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ ആയി.

ചേർത്തല അരൂരിൽ കുട്ടികളെ ലക്ഷ്യമിട്ടാണ് ഇവരുടെ വിൽപ്പന.

ഉത്തർപ്രദേശ് സ്വദേശികളായ രാഹുൽ സരോജ്, സന്തോഷ് കുമാർ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.

കുട്ടികൾക്ക് വിൽക്കാനായി സൂക്ഷിച്ചിരുന്ന മിഠായികളും, കഞ്ചാവും, പത്ത് കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങളും ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തു.

ചേർത്തല താലൂക്കിലെ ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ 940 006 9483, 0478 – 2813 126 എന്നീ നമ്പരുകളിൽ നൽകാവുന്നതാണ്.

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...