തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഹെൽത്തി കേരള പരിശോധന

ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി എറണാകുളം ജില്ലയിൽ 887 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 69 ടീമുകളാണ്  പരിശോധനയിൽ പങ്കെടുത്തത്.

ഏപ്രിൽ മാസത്തിൽ ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി 95 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.

വഴിയോര ഭക്ഷണ ശാലകൾ, ഹോട്ടലുകൾ, തട്ടുകടകൾ, കൂൾ ബാറുകൾ, ജൂസ് കടകൾ, കാറ്ററിംഗ് സെന്റെറുകൾ, ബേക്കറികൾ, ഐസ് ഫാക്‌ടറികൾ, കുടിവെളള ബോട്ടിലിംഗ് പ്ലാന്റുകൾ, സ്വകാര്യ കുടിവെളള ടാങ്കുകൾ/ ഉറവിടങ്ങൾ ഐസ്‌ക്രീം, സോഡ നിർമ്മാണ യൂണിറ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

പരിശോധനയിൽ പുകവലി നിരോധിത ബോർഡില്ലാത്ത സ്ഥാപനങ്ങൾ, പരിശോധന സമയത്ത് പുകവലിക്കുക, ഹെൽത്ത് കാർഡ് ഇല്ലാതെ ജോലി ചെയ്യുക എന്നിവ കണ്ടെത്തി. 

കൂടാതെ  വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുക, മലിന ജലം പുറത്തേക്ക് ഒഴുക്കുക, മാലിന്യം ശരിയായ രീതിയിൽ സംസ്‌കരിക്കാതിരിക്കുക, പകർച്ചവ്യാധി പടരുന്ന സാഹചര്യം സൃഷ്‌ടിക്കുക, ഓടകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുക, ജലസ്രോതസ്സുകൾ മലിനമാക്കുക, ലൈസൻസ് ഇല്ലാതെ സ്ഥാപനം പ്രവർത്തിപ്പിക്കുക തുടങ്ങിയ അപാകതകൾ കണ്ടെത്തിയ 53 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും കൊതുകിന്റെ ഉറവിടം കണ്ടെത്തിയത് നശിപ്പിക്കുകയും ചെയ്‌തു.

പിഴ ഇനത്തിൽ വഴിയോര ഭക്ഷണ ശാലകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നും 17,400/- രൂപ ഈടാക്കി.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....