കറുത്ത ഗൌൺ ധാരണത്തിന് ഇളവ് തേടി അഭിഭാഷകർ

ദില്ലിയിൽ ഉഷ്ണ തരംഗം ശക്തമായിരിക്കുകയാണ്.

കനത്ത ചൂടിൽ നട്ടം തിരിയുകയാണ് ജനങ്ങൾ ഒന്നടങ്കം.

ഒരിറ്റ് വെള്ളം പോലും കിട്ടാതെ ബുദ്ധിമുട്ടുകയാണ് അവിടുത്തെ ആളുകൾ.

ഇത്തരമൊരു സാഹചര്യത്തിൽ കറുത്ത ഗൌൺ ധാരണത്തിന് ഇളവ് തേടി അഭിഭാഷകർ രം​ഗത്ത് എത്തിയിരിക്കുകയാണ്.

കറുത്ത കോട്ടും ഗൌണും ഉഷ്ണ തരംഗത്തെ കൂടുതൽ രൂക്ഷമാക്കുന്നുവെന്നാണ് അഭിഭാഷകർ വിശദമാക്കുന്നത്.

വേനൽക്കാലത്ത് കറുത്ത കോട്ടിനും ഗൌണിനും മൂന്ന് ഹൈക്കോടതികൾ ഇളവ് അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

1961 മുതലുള്ള ഡ്രെസ് കോഡിലുള്ള മാറ്റം വേണമെന്നും അഭിഭാഷകർ അഭിപ്രായപ്പെടുന്നുണ്ട്.

ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ ഇടപെടലുണ്ടാവണമെന്നാണ് അന്തർദേശീയ മാധ്യമങ്ങളോട് അഭിഭാഷകർ പ്രതികരിക്കുന്നത്.

Leave a Reply

spot_img

Related articles

പഞ്ചാബിൽ വ്യാജ മദ്യദുരന്തത്തിൽ 14 പേർ മരിച്ചു

പഞ്ചാബിൽ വ്യാജ മദ്യദുരന്തത്തിൽ 14 പേർ മരിച്ചു. ആറ് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അമൃത്സറിലെ മജിട്ട മണ്ഡലത്തിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.5 ഗ്രാമങ്ങളിലുള്ളവരാണ്...

അതിർത്തിയിൽ പാക് ഡ്രോണുകൾ എത്തിയിട്ടില്ലെന്ന് കരസേന

നിലവിൽ അതിർത്തി ശാന്തമാണ്. പാകിസ്ഥാന് കടുത്ത ഭാഷയിലുള്ള താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്‌താവന വന്നതിന് പിന്നാലെ അതിർത്തിയിൽ പാക് ഡ്രോൺ കണ്ടതായി വിവരം പുറത്തുവന്നിരുന്നു.ഇക്കാര്യത്തിലാണ്...

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും

പരമോന്നത കോടതിയിൽ സുപ്രധാന വിധികൾ പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. രാജ്യത്തിന്റെ 52ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ ഗവായ്...

സി ബി എസ് ഇ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കും

സി ബി എസ് ഇ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കും. 10, 12 ക്ലാസ്സുകളിലെ പരീക്ഷാ ഫലമാണ് പ്രസിദ്ധീകരിക്കുക. സി ബി എസ് ഇയുടെ...