പത്താംതരം ഹയര്‍സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍ക്ക് സൗജന്യമായി പഠിക്കാനുള്ള അവസരം

എറണാകുളം ജില്ല സമ്പൂര്‍ണ്ണ തുല്യത നേടുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷത്തെ പദ്ധതിയില്‍ പത്താംതരം ഹയര്‍സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍ക്ക് സൗജന്യമായി പഠിക്കാനുള്ള അവസരം ഒരുക്കുന്നു.

  ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യതാപഠിതാക്കള്‍ക്ക് സൗജന്യമായി പഠിക്കാനുള്ള അവസരം ഒരുക്കുന്നത്.

20 ലക്ഷം രൂപയാണ് ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ജൂൺ 6 നകം രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.

പത്താംതരം തുല്യതയ്ക്ക് 17 വയസ്സ് പൂര്‍ത്തിയായ, ഏഴാം തരം പാസ്സായ ആര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

ഉയര്‍ന്ന പ്രായപരിധി ഇല്ല.

ഹയര്‍സെക്കന്‍ഡറി തുല്യതയ്ക്ക് 22 വയസ്സ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍ക്ക്് അപേക്ഷിക്കാവുന്നതാണ്.

ഉയര്‍ന്ന പ്രായപരിധിയില്ല.

പഠിതാവിന്റെ വിവരങ്ങൾ, പഠിതാവിന്റെ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ഈ രേഖകള്‍ അടക്കം കളക്ടറേറ്റിലുള്ള ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ എത്തിക്കേണ്ടതാണ്.
ഫോൺ 94968779 13, 7558941039, 9074928713

Leave a Reply

spot_img

Related articles

കാർ മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് പ്രവാസിയായ യുവാവിന് ദാരുണാന്ത്യം. നൂറനാട് എരുമക്കുഴി വിജിത്ത് ഭവനിൽ വിജിത്ത് (32) ആണ് അപകടം. ഇയാൾ സഞ്ചരിച്ചിരുന്ന കാർ പുലർച്ചെ...

നിയുക്ത കർദിനാൾ മോൺ. ജോർജ് കൂവക്കാടിന് സ്വീകരണം

കർദിനാളായി നിയുക്തനായശേഷം ആദ്യമായി ജൻമനാട്ടിലെത്തുന്ന മോൺ. ജോർജ് കൂവക്കാടിന് വിശ്വാസി സമൂഹം വരവേൽപ്പ് നൽകും. വ്യാഴാഴ്ച രാവിലെ 9 മണിക്ക് നെടുമ്പാശേരി എയർപോർട്ടിൽ എത്തിച്ചേരുന്ന മോൺ....

ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു

സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക്‌ ഒരു മാസത്തെ പെൻഷൻ അനുവദിച്ചു.62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുക. ഈ ആഴ്‌ചയില്‍തന്നെ തുക പെൻഷൻകാരുടെ കൈകളില്‍...

യാക്കോബായ – ഓർത്തഡോക്സ് പള്ളിത്തർക്കം; സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി

യാക്കോബായ - ഓർത്തഡോക്സ് പള്ളിത്തർക്കത്തില്‍ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യനടപടികള്‍ ആരംഭിച്ച്‌ ഹൈക്കോടതി. ക്രമസമാധാന പ്രശ്നം പറഞ്ഞ് പള്ളികൾ ഓർത്തഡോക്സ് സഭക്ക് കൈമാറുന്ന നടപടിയില്‍ നിന്ന് സർക്കാ‍ർ...