ഡോ. വർഗീസ് പുന്നൂസ് കോട്ടയം മെഡിക്കൽ കോളേജിൻ്റെ പുതിയ പ്രിൻസിപ്പൽ
ജൂൺ ഒന്നിന് ചുമതല ഏൽക്കും.
ഡോ. എസ് ശങ്കർ റിട്ടയർ ചെയ്ത ഒഴിവിലാണ് പുതിയ നിയമനം.
ഡോ. വർഗീസ് പുന്നൂസ് നിലവിൽ വൈസ് പ്രിൻസിപ്പലും, മാനസികാരോഗ്യ വിഭാഗം മേധാവിയുമാണ്..
27 വർഷമായി കോട്ടയം മെഡിക്കൽ കോളേജിലും ആലപ്പുഴ മെഡിക്കൽ കോളേജിലും പ്രൊഫസർ ആയി സേവനം അനുഷ്ഠിച്ച ഇദ്ദേഹം വാകത്താനനം സ്വദേശിയും വള്ളിക്കാട്ട് പണിക്കശ്ശേരിൽ കുടുംബാംഗവുമാണ്.
മാനസികാരോഗ്യ രംഗത്ത് ദേശീയവും അന്തർദേശീയവുമായ പല പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മികച്ച പ്രഭാഷകൻ ഗ്രന്ഥകർത്താവ് എന്നീ നിലകളിലും ശ്രദ്ധേയനായ ഇദ്ദേഹം ഇന്ത്യൻ അസോസിയേഷൻ ഓഫ് സോഷ്യൽ സൈക്യാട്രി യുടെ ദേശീയ സെക്രട്ടറി ജനറൽ, സംസ്ഥാന മെന്റൽ ഹെൽത്ത് അതോറിറ്റി മെമ്പർ, കേരള ആരോഗ്യ സർവകലാശാല പി.ജി ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ എന്ന നിലകളിലും സേവനമനുഷ്ഠിക്കുന്നു.
ഭാര്യ – ഡോ. ഷെറിൻ ജോസഫ് (മെഡിക്കൽ സൂപ്രണ്ട് & സീനിയർ കൺസൾറ്റൻ്റ് ഗൈനക്കോളജിസ്റ്റ് – സെൻ്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ പരുമല)
മക്കൾ: ഡോ സ്നേഹ സൂസൻ വർഗീസ് (മെൽബൺ),
സ്മിത സൂസൻ വർഗീസ് (ഇംഗ്ലീഷ് വിഭാഗം ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി)