ഭക്ഷ്യവിഷബാധയാരോപിച്ച് മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത് പൊലീസുകാരൻ.
ചങ്ങനാശ്ശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ കെ എഫ് ജോസഫാണ് ഹോട്ടൽ അടിച്ചു തകർത്തത്.
ഇദ്ദേഹത്തിന് എതിരെ ആലപ്പുഴ സൗത്ത് പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
ആലപ്പുഴ വാടക്കൽ സ്വദേശിയാണ് കെ എഫ് ജോസഫ്.
എന്താണ് എങ്കിലും, 6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഹോട്ടലുടമ ആരോപിച്ചു.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.