പ്രസവത്തിന് പിന്നാലെ അപൂർവ്വ രോഗം ബാധിച്ച യുവതിയെ രക്ഷപ്പെടുത്തി

പ്രസവത്തിന് പിന്നാലെ അപൂർവ്വ രോഗം ബാധിച്ച്‌ ഗുരുതരാവസ്ഥയിലായ യുവതിയെ രക്ഷപ്പെടുത്തി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ഡോക്ടർമാർ.

മരണസാധ്യത 95 ശതമാനം വരെയുള്ള അവസ്ഥയില്‍നിന്നാണ് യുവതിയെ ഡോക്ടർമാർ ജീവിതത്തിലേക്ക് തിരികെ കയറ്റിയത്.

യുവതി പ്രസവത്തെ തുടർന്ന് ഗർഭപാത്രം അകംപുറം മറിഞ്ഞ് പുറത്തേക്ക് തള്ളി ഗുരുതരാവസ്ഥയിലാവുകയായിരുന്നു.

ഉടൻ തന്നെ ഡോക്ടർമാർ യുവതിയെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി.


ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാരുടേയും ശസ്ത്രക്രിയ വിഭാഗത്തിലെ ജീവനക്കാരുടേയും അവസരോജിതമായ ഇടപെടിലാണ് ഇരുപത്തിനാലുകാരിയുടെ ജീവൻ രക്ഷിച്ചത്.

30,000 പേരില്‍ ഒരാള്‍ക്ക് മാത്രം കാണുന്ന അപൂർവ രോഗാവസ്ഥയാണിത്.

പ്രസവമുറിയിലായിരുന്ന യുവതിക്ക് രക്തസമ്മർദ്ദം താഴുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് രോഗാവസ്ഥ മനസ്സിലായത്.

ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ജി.എല്‍. പ്രശാന്ത്, ഡോ. അരുണ്‍കുമാർ, അനസ്തേഷ്യോളജിറ്റ് ഡോ. സുഹൈല്‍ പി.ബഷീർ, ശസ്ത്രക്രിയവിഭാഗം ജീവനക്കാർ എന്നിവർ നേതൃത്വംനല്‍കി.

യുവതിയുടെ ജീവൻ രക്ഷിച്ച ഡോക്ടർമാരേയും ആശുപത്രി ജീവനക്കാരേയും മന്ത്രി വീണാജോർജ് അഭിനന്ദിച്ചു.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് ആശുപത്രി സൂപ്രണ്ട് സാവൻ സാറാ മാത്യു പറഞ്ഞു.

Leave a Reply

spot_img

Related articles

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...