കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യചെയ്ത് ഐ എ എസ് ദമ്പതികളുടെ മകൾ

മുംബയ് : കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യചെയ്ത് ഐ എ എസ് ദമ്പതികളുടെ മകൾ.

ഹരിയാനയിലെ നിയമവിദ്യാർത്ഥിയായ ലിപി രസ്‌തോഗിയാണ് (27)​ മരിച്ചത്.

മഹാരാഷ്ട്ര കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മകളാണ് ലിപി.

ദക്ഷിണ മുംബയിലെ സുരുചി അപ്പാർട്ട്‌മെന്റിന്റെ പത്താംനിലയിൽ നിന്ന് ചാടിയാണ് യുവതി ആത്മഹത്യ ചെയ്തതതെന്ന് പൊലീസ് അറിയിച്ചു.

ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെത്തി.

ആത്മഹത്യയ്ക്ക് ആർക്കും പങ്കില്ലെന്ന് കുറിപ്പിൽ പറയുന്നു. ലിപിയുടെ പിതാവ് വികാസ് രസ്തോഗി മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയാണ്.

അമ്മ രാധിക ആഭ്യന്തര വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയാണ്.

അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഹരിയാനയിലെ സോനിപ്പത്തിൽ എൽ.എൽ.ബി വിദ്യാർത്ഥിയായ ലിപി പരീക്ഷാഫലത്തെ കുറിച്ച് ആശങ്കയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇതാണ് കടുംകൈയ്ക്ക് യുവതിയെ പ്രേരിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...