കഴിഞ്ഞ ഇടതു മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും തോറ്റു

തിരുവനന്തപുരം: കഴിഞ്ഞ ഇടതു മന്ത്രിസഭയിലെ എല്ലാ മന്ത്രിമാർക്കും ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റു പിൻവാങ്ങേണ്ടി വന്നു.

വടകരയില്‍ കെ.കെ ശൈലജ, തൃശൂരില്‍ വി.എസ് സുനില്‍കുമാര്‍, ചാലക്കുടിയില്‍ സി രവീന്ദ്രനാഥ്, പത്തനംതിട്ടയില്‍ ഡോ. ടിഎം തോമസ് ഐസക്ക് എന്നിവരാണ് ലോക്സഭയിലേക്ക് മത്സരിച്ച് പരാജയമറിഞ്ഞത്.

ഇതില്‍ കനത്ത തോല്‍വി വഴങ്ങിയത് വടകരയില്‍ കെകെ ശൈലജയാണ്.

ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് അവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനോട് തോല്‍വി വഴങ്ങുകയായിരുന്നു.

തൃശൂരില്‍ ശക്തമായ ത്രികോണ മത്സരത്തില്‍ 74,000ല്‍പ്പരം വോട്ടുകള്‍ക്കാണ് വിഎസ് സുനില്‍കുമാര്‍ പരാജയപ്പെട്ടത്.

ചാലക്കുടിയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ബെന്നി ബെഹനാനോട് പരാജയപ്പെട്ടപ്പോള്‍ പത്തനംതിട്ടയില്‍ തോമസ് ഐസക്കും പരാജയം രുചിച്ചു.

സിറ്റിംഗ് എംപി ആന്റോ ആന്റണിയോടാണ് ഐസക് തോല്‍വി വഴങ്ങിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച മൂന്ന് സിറ്റിംഗ് എംഎല്‍എമാരില്‍ ഒരാള്‍ മാത്രമാണ് വിജയിച്ചത്.കെ രാധാകൃഷ്ണന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ വിജയത്തോടെ നിയമസഭയില്‍ ചേലക്കര, പാലക്കാട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി.

വയനാട് നിന്നും റായ്ബറേലിയില്‍ നിന്നും വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് എംപി സ്ഥാനം രാജിവയ്ക്കാനാണ് സാദ്ധ്യത.

അങ്ങനെയാണെങ്കില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കും.

രണ്ടാം പിണറായി സര്‍ക്കാരിലെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ആലത്തൂരില്‍ വിജയിച്ചു.

കേരളത്തില്‍ നിന്ന് സിപിഎമ്മിന് ലഭിച്ച ഏക സീറ്റാണ് ഇത്.

Leave a Reply

spot_img

Related articles

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യത

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യതയേറി.ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ട രാഘവലുവിനും അശോക് ധാവ്ളയ്ക്കു മതിയായ പിന്തുണയില്ലാതായതോടെയാണിത്. ബേബിയുടെ സീനിയോരിറ്റിയും, ദേശീയതലത്തിലെ പ്രവര്‍ത്തന മികവും ഘടകമാകും....

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് മധുരയില്‍ ഇന്ന് തുടക്കം

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് തുടക്കമാകും.രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.10.30ന് കോടിയേരി ബാലകൃഷ്ണൻ...