‘ഞാൻ എൻ.ഡി.എക്കൊപ്പം’;ചന്ദ്രബാബു നായിഡു

രാജ്യത്ത് ഭരണം പിടിക്കാൻ കേവല ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കാതായതോടെ മുഴങ്ങിക്കേട്ട പേരാണ് ചന്ദ്രബാബു നായിഡു.

എൻഡിഎ സഖ്യത്തിന്റെ ഭാഗമായ ആന്ധ്രാപ്രദേശിലെ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) വൻ വിജയം നേടിയതിന് പിന്നാലെ മോദിയും ഇന്ത്യ സഖ്യത്തിലുള്ളവരും നായിഡുവിനെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. എൻഡിഎയ്‌ക്കൊപ്പം തുടരുമെന്നാണ് ടിഡിപി അദ്ധ്യക്ഷൻ കൂടിയായ ചന്ദ്രബാബു നായിഡു ഇന്ന് പറഞ്ഞത്.

‘എൻ‌ഡിഎ യോഗത്തില്‍ പങ്കെടുക്കാൻ ഞാൻ ഡല്‍ഹിയിലേക്ക് പോകും. ഞാൻ എഡിഎയ്‌ക്കൊപ്പമാണ്. മറ്റെന്തെങ്കിലും സംഭവവികാസങ്ങള്‍ ഉണ്ടായാല്‍ അത് നിങ്ങളെ അറിയിക്കും.’, ഇന്നലത്തെ വൻ വിജയത്തിന് ശേഷം ആദ്യമായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നായിഡു. ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 175 സീറ്റില്‍ 164ഉം ടിഡിപി നേടിയെടുത്തു. സംസ്ഥാനത്തെ 25 ലോക്‌സഭാ സീറ്റുകളില്‍ 16ലും പാർട്ടി തന്നെ വിജയിച്ചു.

ജൂണ്‍ ഒമ്പതിന് അമരാവതിയില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും മറ്റ് ബിജെപി നേതാക്കളെയും നായിഡു ക്ഷണിക്കും.

ഭരണ വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതെ നിലനിർത്തിയതിന് ജെഎസ്‌പിയോടും ബിജെപിയോടും നന്ദിയുണ്ടെന്ന് നായിഡു പറഞ്ഞു. ‘സുവർണ ലിപികളില്‍ എഴുതപ്പെട്ട ചരിത്രപരമായ നിയോഗം’ എന്ന് താൻ ഇതിനെ വിളിക്കുമെന്നും ആന്ധ്രയിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് നായിഡു പറഞ്ഞു. വൈഎസ്‌ആർസിപി സർക്കാരിന്റെ ഭരണത്തിന് കീഴില്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കുകയായിരുന്നുവെന്നും നായിഡു പറഞ്ഞു.

Leave a Reply

spot_img

Related articles

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ

കന്നിയങ്കത്തിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. രാഹുൽ ഗാന്ധിക്കൊപ്പം വൈകീട്ടോടെ പ്രിയങ്ക മണ്ഡലത്തിലെത്തും. മൈസൂരിൽ നിന്ന് റോഡ് മാർഗമാണ് ഇരുവരും ബത്തേരിയിൽ...

പ്രിയങ്ക ഗാന്ധിയുടെ പേരിൽ അനാവശ്യമായി വയനാടിന് വണ്ടി കയറരുത് : നിർദ്ദേശം നൽകി നേതൃത്വം

പ്രിയങ്കഗാന്ധിയുടെ മല്‍സരത്തിന്‍റെ പേരു പറഞ്ഞ് നേതാക്കള്‍ കൂട്ടത്തോടെ ചുരം കയറാതിരിക്കാന്‍ കോണ്‍ഗ്രസിന്‍റെ മുന്നൊരുക്കം. ചേലക്കരയിലും പാലക്കാടും തിരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ അനാവശ്യമായി വയനാടിന് വണ്ടി കയറരുതെന്ന്...

പി വി അന്‍വറിനെ പരിഹസിച്ച്‌ വി ഡി സതീശന്‍

കോണ്‍ഗ്രസ്സിനുമുന്നില്‍ ഉപാധിവച്ച പി വി അന്‍വറിനെ പരിഹസിച്ച്‌ വി ഡി സതീശന്‍.ഉപാധി അന്‍വര്‍ കൈയില്‍ വെച്ചാല്‍ മതിയെന്നും ഇങ്ങനെ തമാശ പറയരുതെന്നും വി ഡി...

വയനാടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്‌ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്‌ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. ലക്കിടിയിലുള്ള കരിന്തണ്ടൻ സ്മാരകത്തില്‍ പുഷ്പാർച്ചന ചെയ്ത ശേഷം കല്‍പ്പറ്റ പുതിയ...