ലേഖനം, കാർട്ടൂൺ ക്ഷണിച്ചു

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, എൻവയോൺമെന്റൽ ഇൻഫർമേഷൻ അവേർനസ് കപ്പാസിറ്റി ബിൽഡിംഗ് ആൻഡ് ലൈവ്‌ലിഹുഡ് പ്രോഗ്രാം- കേരള, മിനിസ്ട്രി ഓഫ് എൻവയോൺമെന്റ് ഫോറസ്റ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച്- ഗവൺമെന്റ് ഓഫ് ഇന്ത്യ, കേരള വനഗവേഷണ സ്ഥാപനം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികളിൽ നിന്നും ലേഖനം, കാർട്ടൂൺ എന്നിവ ക്ഷണിച്ചു.

 “ഇലക്ട്രിക് പാഴ്വസ്തുക്കൾ” എന്ന വിഷയത്തിൽ മലയാളത്തിലെഴുതിയ 500 വാക്കിൽ കവിയാത്ത ലേഖനവും കാർട്ടൂണുമാണ് പരിഗണിക്കുക.

6 മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് മാത്രമാണ് അവസരം.

തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കും.

പ്രധാന അധ്യാപിക/ അധ്യാപകന്റെ സാക്ഷ്യപത്രത്തോടൊപ്പം സൃഷ്ടികൾ സ്കാൻ ചെയ്ത് ഇ മെയിലായി അയക്കണം.

അയയ്ക്കേണ്ട വിലാസം training@kfri.org. രചനകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20നു വൈകിട്ട് 5.30.

Leave a Reply

spot_img

Related articles

പ്രധാനമന്ത്രി മെയ് 2ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്യും

ചരിത്രത്തിൽ ഇടംനേടാനിരിക്കുന്ന ഒരവിസ്മരണീയ നിമിഷത്തിനാണ് മേയ് 2ന് നാട് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. മേയ് 2ന്...

കർണാടകയിൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട വയനാട് സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു

കർണാടകയിൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട വയനാട് പുൽപ്പള്ളി സ്വദേശി മുഹമ്മദ്‌ അഷ്‌റഫിന്റെ മൃതദേഹം സംസ്കരിച്ചു. മലപ്പുറം പറപ്പൂരിലായിരുന്നു സംസ്കാരം. കഴിഞ്ഞ ഞായറാഴ്ചയാണ് ക്രിക്കറ്റ് കളിക്കിടെയുണ്ടായ...

ടിവി പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്

വയനാട് കല്‍പ്പറ്റയിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്. കല്‍പ്പറ്റ അമ്പിലേയിരിലാണ് ടിവി കണ്ടുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ചത്. കൈക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിദ്യാര്‍ത്ഥിയുടെ...

പോത്തൻകോട് സുധീഷ് വധക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം

പോത്തൻ കോട് സുധീഷ് വധക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്,...