ശിശു സംരക്ഷണ കേന്ദ്രം ആരംഭിക്കും

വയനാട്: അനാഥരായ കുട്ടികള്‍, ഉപേക്ഷിക്കപ്പെടുന്ന കുട്ടികള്‍ എന്നിവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ ജില്ലയില്‍ ശിശുസംരക്ഷണ കേന്ദ്രം ആരംഭിക്കും.

സംരക്ഷണ കേന്ദ്രം ആരംഭിക്കാന്‍ സൗകര്യപ്രദമായ സ്ഥലം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ശിശുക്ഷേമ സമിതി സെക്രട്ടറി കെ. രാജന്‍ അറിയിച്ചു.

ജൂണ്‍ 11 ന് ചിത്രമൂല ശിശുസംരക്ഷണ കേന്ദ്രത്തില്‍ അന്താരാഷ്ട്ര ശിശുദിനാഘോഷം നടത്തും.

സൈബര്‍- ലഹരി – ആഹാര ശീലങ്ങള്‍ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും.

മീനങ്ങാടി ശിശുക്ഷേമ സമിതി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി വിപുലീകരിക്കും. ആദിവാസി മേഖലയിലെ കുട്ടികള്‍ക്കായി പഠനയാത്ര സംഘടിപ്പിക്കും.

ജില്ലയിലെ കുട്ടികളുടെ സാഹിത്യ കൃതികള്‍ ശേഖരിച്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും സാഹിത്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും സമിതി അംഗങ്ങള്‍ അറിയിച്ചു.

ജില്ലാ ശിശുക്ഷേമ സമിതിയില്‍ അംഗത്വം ആഗ്രഹിക്കുന്നവര്‍ക്ക് അംഗത്വം നല്‍കാന്‍ കഴിയുമെന്നും യോഗത്തില്‍ സെക്രട്ടറി അറിയിച്ചു.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...