ജനകീയ മത്സ്യകൃഷി പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

പിന്നാമ്പുറ വിത്തുൽപാദന യൂണിറ്റ് (വരാൽ, കരിമീൻ), അർദ്ധ ഊർജിത മത്സ്യകൃഷി- തിലാപ്പിയ, പാകു, അസംവാള, വരാൽ, അനാബസ് കാർപ്പ് മത്സ്യകൃഷി ,ഒരു നെല്ലും ഒരു മീനും പദ്ധതി ,വീട്ടുവളപ്പിൽ പടുത /കുളങ്ങളിലെ മത്സ്യകൃഷി, ബയോഫ്ലോക്ക് മത്സ്യകൃഷി(20 ക്യൂമി/50 ക്യൂ.മീ/ 160-ക്യൂ മീ.) ,റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം (50ക്യൂമി/100 ക്യൂ.മീ) ശുദ്ധജല കൂട് മത്സ്യകൃഷി ,ഓരുജല കൂട് മത്സ്യകൃഷി, എമ്പാങ്ക്‌മെന്റ് മത്സ്യകൃഷി, മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ യൂണിറ്റ്, പെൻ കൾച്ചർ, ശാസ്ത്രീയ ചെമ്മീൻ കൃഷി എന്നിവയാണ് വിവിധ പദ്ധതികൾ.


എല്ലാ പദ്ധതികളുടെയും നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ കോട്ടയം  കാരാപ്പുഴയിലുളള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും (ഫോൺ:0481 -2566823) ളാലം ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന പാലാ മത്സ്യഭവൻ ഓഫീസിലും (ഫോൺ: 04822-299151 വൈക്കം മത്സ്യഭവൻ ഓഫീസിലും (ഫോൺ: 04829-291550)  കോട്ടയം(പളളം) മത്സ്യ ഓഫീസിലും (ഫോൺ: 0481-2434039) ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം  ജൂൺ 15 ന് വൈകിട്ട് നാലുമണിക്കകം സമർപ്പിക്കേണ്ടതാണ്.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...