ജയവും പരാജയവും നോക്കി മുന്നണി മാറാനില്ല;ജോസ് കെ മാണി

കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് ജോസ് കെ മാണി. ജയവും പരാജയവും നോക്കി മുന്നണി മാറാനില്ല.

യു ഡി എഫിൽ നിന്നും പുറത്താക്കിയപ്പോഴായിരുന്നു എല്‍ ഡി എഫിലേക്കെന്ന രാഷ്ട്രീയ തീരുമാനം എടുത്തത് . ആ രാഷ്ട്രീയ തീരുമാനത്തിൽ ഉറച്ചു നിൽക്കും .

ബി ജെ പിയോ മറ്റേതെങ്കിലും മുന്നണിയോ ഇത് വരെ സമീപിച്ചിട്ടില്ല . കോട്ടയത്തെ തോൽവി ചർച്ച ചെയ്തിട്ടില്ല.

രാജ്യസഭാ സീറ്റ് സംബന്ധിച്ച് സി പി എം ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. തീരുമാനം തിങ്കളാഴ്ച്ച അറിയിക്കാമെന്നു പറഞ്ഞിട്ടുണ്ട്.

രാജ്യസഭാ സീറ്റ് എന്നാല്‍ രാജ്യസഭാ സീറ്റ് തന്നെയാണെന്നും പകരം മറ്റൊരു പദവി എന്ന ചര്‍ച്ച ഇല്ലെന്നും ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷം ജോസ് കെ മാണി തിരുവനന്തപുരത്ത് പറഞ്ഞു.

Leave a Reply

spot_img

Related articles

പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമാകും

പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമാകും.അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവയിലടക്കം കേന്ദ്രസർക്കാരിന്‍റെ നിലപാടില്‍ പ്രതിഷേധം ഉന്നയിക്കാൻ പ്രതിപക്ഷ പാർട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. ത്രിഭാഷാനയത്തിലൂടെ ഹിന്ദി...

പി വി അന്‍വറിന് ബി ജെ പി ബന്ധം; മമത ബാനര്‍ജിയെ നേരില്‍ കണ്ട് പരാതി അറിയിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി ബി ജെ പിയുമായി ബന്ധമുള്ള പി വി അന്‍വറിനെതിരെ മമത ബാനര്‍ജിയെ നേരില്‍ കണ്ട് പരാതി...

പാലാ നഗരസഭാ ചെയർമാനായി തോമസ് പീറ്റർ തെരഞ്ഞെടുക്കപ്പെട്ടു

പാലാ നഗരസഭാ ചെയർമാനായി കേരളാ കോൺഗ്രസ് (എം) അംഗം തോമസ് പീറ്റർ തെരഞ്ഞെടുക്കപ്പെട്ടു.നഗരസഭയിലെ മൂന്നാം വാർഡ് അംഗമാണ് തോമസ്. ഇത് രണ്ടാം തവണയാണ് കൗൺസിലറാകുന്നത്....

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയെ 3 ന് തിരഞ്ഞെടുക്കും

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയെ 3 ന് തിരഞ്ഞെടുക്കും. ഇന്നു ചേരാനിരുന്ന യോഗം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ സൗകര്യാർത്ഥം തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിക്കുന്നു.പാർട്ടി...