ബോളിവുഡ് നടി നൂര്‍ മാളംബിക ദാസിനെ(37) മുംബൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഖത്തർ എയർവേയ്‌സിലെ മുൻ എയർ ഹോസ്റ്റസായിരുന്ന നൂര്‍ അസം സ്വദേശിയാണ്. മുംബൈയിലെ ലോഖണ്ഡ്‌വാലയിലാണ് താമസിച്ചിരുന്നത്.
ഫ്ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളാണ് പൊലീസിനെ വിവരമറിയിക്കുന്നത്.
വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്. പൊലീസ് വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അന്വേഷണത്തിൻ്റെ ഭാഗമായി നടിയുടെ വീട്ടില്‍ നിന്ന് മരുന്നുകളും മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള സാമ്ബിളുകള്‍ ശേഖരിച്ചിട്ടുണ്ട്. മൃതദേഹം പിന്നീട് പോസ്റ്റ്മോര്‍ട്ടം നടത്തി.
ഈയിടെ മാളംബികയുടെ മാതാപിതാക്കള്‍ മുംബൈയിലെത്തി മകളെ കാണുകയും അസമിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
പ്രായമായ മാതാപിതാക്കള്‍ക്ക് വീണ്ടും മുംബൈയിലേക്ക് എത്തുക ബുദ്ധിമുട്ടായതിനാല്‍ നടിയുടെ സുഹൃത്തും നടനുമായ അലോക്‌നാഥ് പഥക് ഒരു എൻജിഒയുടെ സഹായത്തോടെ മൃതദേഹം സംസ്കരിച്ചു.
ആത്മഹത്യയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഓള്‍ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കജോള്‍ നായികയായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി ‘ദ ട്രയല്‍ എന്ന ചിത്രത്തില്‍ നൂര്‍ അഭിനയിച്ചിട്ടുണ്ട്.
ഹിന്ദി സിനിമകള്‍ കൂടാതെ സിസ്‌കിയാൻ, വാല്‍കമാൻ, തീഖി ചാത്‌നി, ജഘന്യ ഉപായ, ചരംസുഖ് എന്നീ വെബ് സീരിസുകളിലും വേഷമിട്ടിട്ടുണ്ട്.