രാജ്യസഭാ സീറ്റ് സിപിഐക്കും കേരള കോൺഗ്രസിനും (എം) നൽകാൻ സിപിഎം. എകെജി സെന്ററിൽ നടന്ന എൽഡിഎഫ് യോഗത്തിലാണ് തീരുമാമായി. എൽ ഡി എഫ് കൺവീനർ ഇ.പി ജയരാജനാണ് ഈ വിവരം മാധ്യമങ്ങളോട് പറഞ്ഞത്. സ്ഥാനാർഥിയെ തീരുമാനിക്കാൻ സിപിഐ എക്സിക്യൂട്ടീവ് തിരുവനന്തപുരത്ത് ചേരുകയാണ്. ജോസ് കെ.മാണി കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർഥിയാകുമെന്നാണു സൂചന. കേരള കോൺഗ്രസ്സിൻ്റെ ഔദ്യോഗിക തീരുമാനവും ഉടനെ പ്രഖ്യാപിക്കും. ഇരുപാർട്ടികളും സ്ഥാനാർഥികളെ വൈകാതെ പ്രഖ്യാപിക്കുമെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു.
സിപിഎമ്മിന് ഒറ്റയ്ക്ക് ഒരു സീറ്റിൽ ജയിക്കാൻ കഴിയുമെങ്കിലും മുന്നണിക്കുവേണ്ടി അത്തരമൊരു തീരുമാനം സ്വീകരിച്ചില്ലെന്നും ഇ.പി പറഞ്ഞു. ചെറിയ പാർട്ടികളുടെ മേലെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നത് എൽഡിഎഫ് ശൈലിയല്ല. മറ്റ് മുന്നണികളിൽ ആ ശൈലിയുണ്ട്. അതുകൊണ്ടാണ് മുസ്‍ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ യുഡിഎഫിൽ ക്ഷീണം അനുഭവിക്കുന്നതെന്നും – ഇ.പി.ജയരാജൻ കൂട്ടിച്ചേർത്തു.
സിപിഎം സീറ്റ് വിട്ടുകൊടുത്തതോടെയാണ് ഇരുപാർട്ടികൾക്കും രാജ്യസഭ സീറ്റ് ലഭിച്ചത്.