രാജേഷ് മാധവൻ,ദിൽഷാന,അൻവർ ഷരീഫ്,രാജ്ബാൽ,ശ്രവണ,നാദിറ,അമ്പിളി അമ്പാലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അജയ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം തലശ്ശേരിയിൽ ആരംഭിച്ചു.
സിതാര കൃഷ്ണകുമാർ, സുരേഷ് തിരുവാലി,ഉണ്ണികൃഷ്ണൻ നെല്ലിക്കാട്,ഒമർ ഫാറൂഖ്,ലീനസ്,നസ്റിൻ,റിഗിന വിശാൽ,റാഗിഷ,വേദജ,മേദജ,പരപ്പു,
ഏയ്ഥൻ ജിബ്രിൽ,അനഘ,മിഥില രഞ്ജിത്,അമീന,ബയ്സി,കെ.കെ,സജീഷ്,ലത സതീഷ്,സിജോ,രേഷ്മ രവീന്ദ്രൻ,ഭാഗ്യ ജയേഷ്,ആൽഡ്രിൻ,അനിൽ മങ്കട,ഷുക്കൂർ പടയങ്ങോട്,റഹീം ചെറുകോട്,നിരഞ്ജൻ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘ഇനി ഉത്തരം’ എന്ന ചിത്രത്തിനു ശേഷം എ വി മൂവീസിന്റെ ബാനറിൽ അരുൺ,വരുൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണംകണ്ണൻ പട്ടേരി നിർവഹിക്കുന്നു.
അജയ് കുമാർ,മുനീർ മുഹമ്മദുണ്ണി എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണം എഴുതുന്നു.
അനിൽ മങ്കട എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.
എഡിറ്റിംഗ്-നിഷാദ് യൂസഫ്.പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി കെ,കല-ജയൻ ക്രയോൺ,മേക്കപ്പ്-ജിതേഷ് പൊയ്യ,കോസ്റ്റ്യൂംസ്-ഗഫൂർ,സ്റ്റിൽസ്-രാഗേഷ്, സൗണ്ട് ഡിസൈൻ-രങ്കനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജിജേഷ് ഭാസ്കർ, പ്രൊജക്റ്റ് ഡിസൈൻ-രഞ്ജിത് ഉണ്ണി, മുനീർ മുഹമ്മദുണ്ണി,അൻവർ ഷെറീഫ്, മാർക്കറ്റിംഗ് ആന്റ് ബ്രാൻഡിംഗ്-റാബിറ്റ് ബോക്സ് ആഡ്സ്,
പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-റിനോയ് ചന്ദ്രൻ,പ്രൊഡക്ഷൻ മാനേജർ-അനസ് ഫൈസാൻ,അക്ഷയ് മനോജ്,പി ആർ ഒ-എ എസ് ദിനേശ്.