തോട്ടിലേക്ക് ചെരിഞ്ഞ ലോറിക്ക് താങ്ങായത് നെല്ലിമരം

കുമരകത്ത് കോണത്താറ്റു പാലത്തിന് പകരം ഗതാഗതത്തിനായി നിർമ്മിച്ച താല്ക്കാലിക ബണ്ടിന് സമീപം കുഴിയിൽ ഇറങ്ങി തോട്ടിലേക്ക് ചെരിഞ്ഞ വലിയ ലോറിക്ക് താങ്ങായത് ആശുപത്രി ത്തോട്ടിനരികെ വളർന്ന നെല്ലിമരം.

ഇന്ന് രാവിലെ 7.30 നായിരുന്നു സംഭവം.
ബണ്ട് റോഡിൽ നിന്ന് ആശുപത്രി റോഡിലേക്ക് തിരിയുന്നതിനിടയിലാണ് ലോറി കുഴിയിലിറങ്ങി തോട്ടിലേക്ക് ചെരിഞ്ഞത്.

ഇതോടെ അര മണിക്കൂറിലേറെ റോഡ് ബ്ലോക്കായി.

ഈ സമയം ഗതാഗത നിയ യന്ത്രണത്തിനായി പോലീസ് ഉദ്യോഗസ്ഥർ എത്തിയിരുന്നില്ല.

വാർഡുമെമ്പർ ദിവ്യാ ദാമോദരന്റെ നേതൃത്വത്തിൽ കല്ലുകളിട്ട് കുഴി നികത്തി വാഹനം പിന്നോട്ട് കയറ്റുകയായിരുന്നു.

ഈ വളവിലെ കുഴി അടയ്ക്കണമെന്ന് പല തവണ പാലത്തിന്റെ പ്രവേശന പാത നിർമ്മാണം നടത്തുന്ന കമ്പിനി യോടാവശ്യപ്പെട്ടിട്ടും പരിഗണിച്ചില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...