മുഹമ്മയിൽ കാക്കകളിൽ പക്ഷിപ്പനി

ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ കാക്കകളിൽ പക്ഷിപ്പനിയെന്ന്​ കണ്ടെത്തൽ.

ഏതാനും ദിവസങ്ങൾക്ക്​ മുമ്പ്​ പക്ഷിപ്പനി ബാധിതമേഖലയിൽ നിന്ന്​ ചത്തുവീണ കാക്കകളുടെ സാമ്പിൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട്​ ഓഫ്​ ഹൈസെക്യൂരിറ്റി ലാബിൽ നടത്തിയ പരിശോധനയിലാണ്​ വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചത്​.

ഇന്ന് വൈകിട്ടാണ്​ ഭോപ്പാലിൽനിന്ന്​ ഫലമെത്തിയത്​.

മുഹമ്മ പഞ്ചായത്തിലെ ഒമ്പതാം വാർഡിലാണ്​ ആദ്യം പക്ഷിപ്പനി സ്ഥിരീകരിച്ചത്​.

തുടർന്ന്​ പ്രഭവകേന്ദ്രത്തിലെ ഒരുകിലോമീറ്റർ ചുറ്റളവിൽ 3064 വളർത്തു പക്ഷികളെ കൊന്ന്​ കത്തിച്ചിരുന്നു.

ഇതിന്​ പിന്നാലെയാണ്​ മുഹമ്മ പഞ്ചായത്ത്​ നാലാം വാർഡിൽ കാക്കകൾ ചത്തുവീണത്​.

പക്ഷിപ്പനി സംശയക്കുന്നതിനാൽ അവയുടെ സാമ്പിളെടുത്ത്​ ഭോപ്പാലിലെ കേന്ദ്രലാബിലേക്ക്​​ വിദ്​ധ പരിശോധനക്ക് അയക്കുകയയായിരുന്നു.

കഞ്ഞിക്കുഴിയിലും രോഗം കണ്ടെത്തിയിരുന്നു.

Leave a Reply

spot_img

Related articles

കുടുംബ വഴക്കിനെ തുടര്‍ന്ന് തീ കൊളുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ്...

പുതിയ മന്ദിരത്തിൽ സിപിഐ ദേശീയ യോഗം 23 മുതൽ

പുതുതായി നിർമിച്ച സംസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ സിപിഐയുടെ ദേശീയ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾ 23 മുതൽ 25 വരെ ചേരും.മുൻ സംസ്ഥാന സെക്രട്ടറി...

അഫാനെ വീണ്ടും ചോദ്യം ചെയ്തേക്കും

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഒരിക്കൽക്കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സാധ്യത. കട ബാധ്യതയെത്തുടർന്ന് ഉറ്റ വരെയടക്കം 5 പേരെ കൊലപ്പെടുത്തിയ കേസിൽ...

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ല

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായത്. സംഭവത്തില്‍...