എം സി റോഡിൽ ചെങ്ങന്നൂരിനും പന്തളത്തിനും മദ്ധ്യേ മാന്തുകയിൽ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് ഗുരുതര പരിക്ക്.
അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന 4 പേർക്ക് പരിക്കേറ്റു.
തിങ്കളാഴ്ച്ച പുലർച്ചെ 5.45 ആണ് അപകടം ഉണ്ടായത്.
കാർ യാത്രക്കാരായ ബുധനൂർ പാറേലയ്യത്ത് വീട്ടിൽ പ്രസന്നൻ ഭാര്യ ജയ പ്രസന്നൻ, മക്കൾ അനുപ്രിയ, ദേവപ്രിയ എന്നിവർക്കാണ് പരിക്കേറ്റത് .
തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ചെങ്ങന്നൂരിലേക്കു വന്ന കാറും കണ്ണൂരിൽ നിന്നും വെട്ടു കല്ലുമായി കൊടുമണ്ണിലേക്കു പോയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
പരിക്ക് പറ്റിയവരെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
ഇതിൽ പ്രസന്നൻ, ജയ എന്നിവരുടെ നില ഗുരുതരം ആണ് .