കോട്ടയത്ത് നിന്ന് കാണാതായ പോലീസ് ഉദ്യോഗസ്ഥന്‍ തിരികെ എത്തി

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ രാജേഷ് ആണ് തിരികെയെത്തിയത്.

രാജേഷ് എവിടെ പോയത് ആണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

രാജേഷിനെ കാണാനില്ലെന്ന് കുടുംബം അയര്‍ക്കുന്നം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ഇന്നലെയാണ് ഇതുസംബന്ധിച്ച്‌ വീട്ടുകാര്‍ പോലീസിന് പരാതി നല്‍കിയത്.

തുടര്‍ന്ന് അയര്‍ക്കുന്നം പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് രാജേഷ് തിരികെ എത്തിയത്.

ഇന്ന് രാവിലെയോടെ നേരിട്ട് ഡ്യൂട്ടിയില്‍ പ്രവേശിച്ചു.

വീട്ടില്‍ പോയിട്ടില്ലെന്നാണു വിവരം. അയര്‍കുന്നം നീറിക്കാട് സ്വദേശിയാണ് രാജേഷ്.

14നു രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം ഇദ്ദേഹം വീട്ടില്‍ എത്തിയിരുന്നില്ല.

പിന്നീട് കാണാനില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി.

Leave a Reply

spot_img

Related articles

പി.പി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24ലേക്ക് മാറ്റി

എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് നീക്കം  ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്‍റ് പിപി...

കോഴിക്കോട് തീരത്ത് മത്തി ചാകര

കോഴിക്കോട് തീരത്തടിഞ്ഞ് മത്തി, വാരിക്കൂട്ടി ജനങ്ങൾ. പുതിയകടവ് മുതൽ ഭട്ട് റോഡ് കടപ്പുറത്താണ് കരയിലേക്ക് വൻ തോതിൽ മത്തി(ചാള) തിരമാലയോടൊപ്പം അടിച്ചു കയറിയത്. ഇന്നലെ...

തെങ്ങുകയറ്റ യന്ത്രത്തില്‍ കാല്‍ കുടുങ്ങി ക്കിടന്നയാളെ വഴിപോക്കനായ യുവാവ് രക്ഷിച്ചു

ബത്തേരിയിൽ തെങ്ങു കയറുന്ന യന്ത്രത്തില്‍ ഒരു കാല്‍ മാത്രം കുടുങ്ങി തലകീഴായി താഴേക്ക് തൂങ്ങിക്കിടന്ന ഇബ്രാഹിമിനാണ് വഴിയേ പോയ യുവാവ് ര്ക്ഷകനായി എത്തിയത്. . പഴൂര്‍...

ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു

കിസാൻ കോൺഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡൻ്റും കർഷക കോൺഗ്രസ് മുൻ സംസ്‌ഥാന പ്രസിഡന്റുമായ ലാൽ വർഗീസ് കൽപകവാടി (70) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ...