ടി20 ലോകകപ്പ്: ഇന്ത്യയുടെ സൂപ്പർ എട്ട് മത്സരങ്ങളുടെ ചിത്രം തെളിഞ്ഞു

ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കഴിഞ്ഞതോടെ ഇന്ത്യയുടെ സൂപ്പർ എട്ട് മത്സരങ്ങളുടെ ചിത്രം തെളിഞ്ഞു.

സൂപ്പർ എട്ടില്‍ ഗ്രൂപ്പ് ഒന്നിലാണ് ഇന്ത്യ മത്സരിക്കുന്നത്.

ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവരോടാണ് ഇന്ത്യ മത്സരിക്കേണ്ടത്. ഇതില്‍ ഓസ്‌ട്രേലിയ ശക്തരാണ്. അഫ്ഗാൻ വീര്യത്തെ മറികടക്കുക ഇന്ത്യക്ക് വെല്ലുവിളിയായിരിക്കും.

ടി20 ക്രിക്കറ്റില്‍ ബംഗ്ലാദേശില്‍ ദുർബലരെന്ന് പറയാനും സാധിക്കില്ല. അതുകൊണ്ടുതന്നെ ഗ്രൂപ്പിലെ തണുപ്പൻ പ്രകടനം പോരാതെവരും ഇന്ത്യയ്ക്ക് സെമിയിലേക്ക് മുന്നേറാൻ.

ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് കളി ഗൗരവത്തിലേക്ക് വരുമ്ബോള്‍ ഇന്ത്യയും മാറുമെന്നാണ് ആരാധക പ്രതീക്ഷ. പാക്കിസ്ഥാനെയും യുഎസിനേയും വീഴ്ത്തിയ തന്ത്രങ്ങള്‍ മതിയാവില്ല ഇന്ത്യ മുന്നേറാൻ. 20ന് അഫ്ഗാനിസ്ഥാനെതിരെയാണ് സൂപ്പർ എട്ടിലെ ഇന്ത്യയുടെ ആദ്യ മത്സരം.

ബോളിങ്ങ് കരുത്തില്‍ ന്യൂസീലൻഡിനെ വിറപ്പിച്ചെത്തുന്ന ടീം ഇന്ത്യയെ വീഴ്ത്താൻ സാധ്യതകളേറെ. സ്പിന്നിന്റെ കരുത്തിലാണ് അഫ്ഗാന്റെ വരവ്. ബാറ്റിങ്ങില്‍ കോലിയടക്കം ഇതുവരെ ഫോം കണ്ടെത്താത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.

ബംഗ്ലാദേശ് മാത്രമാണ് ഇന്ത്യയ്ക്ക് അല്‍പം ആശ്വാസം നല്‍കുന്ന ടീം. നിലവിലെ ഫോമില്‍ ബംഗ്ലദേശിനെ ഇന്ത്യയ്ക്ക് വീഴ്ത്താം. 22നാണ് അയല്‍ക്കാർക്കെതിരായ മത്സരം.

ഏകദിന ലോകകപ്പില്‍ ഇന്ത്യയെ കണ്ണീരിലാഴ്ത്തിയ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ സൂപ്പർ എട്ടിലെ മൂന്നാമത്തെ എതിരാളികള്‍. ഓരോ മത്സരം കഴിയുന്തോറും കരുത്താർജിക്കുന്ന ഓസീസ് ചാംപ്യൻ ടീമിന്റെ സ്വഭാവം കാട്ടിത്തുടങ്ങി. ലോകവേദികളില്‍ ഇന്ത്യയ്ക്ക് മുന്നില്‍ പ്രശ്‌നമുണ്ടാക്കുന്ന ട്രാവിസ് ഹെഡ് ഇത്തവണയും ഫോമിലാണ്. 24നാണ് ഇന്ത്യ – ഓസീസ് മത്സരം.

ചുരുക്കി പറഞ്ഞാല്‍ ഓള്‍റൗണ്ട് പ്രകടനം നടത്തിയാല്‍ മാത്രമേ രണ്ടാം ടി20 കിരീടമെന്ന സ്വപ്നത്തിലേക്ക് ഇന്ത്യക്ക് എത്താനാവൂ. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും വിൻഡീസും യുഎസും അടങ്ങുന്ന ഗ്രൂപ്പില്‍ എത്തിയില്ലെന്നത് മാത്രമാണ് ഇന്ത്യയ്ക്ക് ആകെ ആശ്വാസം.

Leave a Reply

spot_img

Related articles

മെസ്സി കേരളത്തിൽ വരും, അതിൽ ഒരു സംശയവും വേണ്ട; മന്ത്രി അബ്ദു റഹിമാൻ

മെസ്സി കേരളത്തിൽ വരും, അതിൽ ഒരു സംശയവും വേണ്ടന്ന് കായിക വകുപ്പ് മന്ത്രി അബ്ദു റഹിമാൻ.ഇപ്പോഴുള്ളത് അനാവശ്യ ചർച്ചകളാണ്,അതിൽ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. ഒക്ടോബർ...

മെസിയും അര്‍ജന്റീനയും ഈ വർഷം കേരളത്തിലേക്കില്ല

അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി ഉടന്‍ കേരളത്തിലേക്കില്ല. ടീമിന്റെ ഈ വര്‍ഷത്തെ സൗഹൃദ മത്സരങ്ങളില്‍ തീരുമാനം ആയെന്ന് റിപ്പോര്‍ട്ട്. ഇതോടെ അര്‍ജന്റീന ഫുട്‌ബോള്‍ ടീം...

ഐപിഎല്ലിന് വേദിയൊരുക്കാന്‍ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട്

അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ ടൂര്‍ണമെന്‍റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ഐപിഎല്ലില്‍...

കേരള ബ്ലാസ്റ്റേഴ്സ് കലിംഗ സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിൽ

നിലവിലെ ചാമ്പ്യൻമാരായ ഈസ്റ്റ്‌ ബംഗാളിനെ തോൽപ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്‌ കലിംഗ സൂപ്പർ കപ്പ്‌ ഫുട്‌ബോൾ ക്വാർട്ടറിൽ. രണ്ട്‌ ഗോളിനാണ്‌ കരുത്തരായ ഈസ്റ്റ്‌ ബംഗാളിനെ ബ്ലാസ്‌റ്റേഴ്‌സ്‌...