അമ്മയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും

താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുമെന്ന് ഉറപ്പായി.

സിദ്ദീഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാല്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥികള്‍.

പ്രസിഡൻ്റായി മോഹൻലാലും , ട്രഷററായി ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

രമേഷ് പിഷാരടി, റോണി ഡേവിഡ്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, വിനു മോഹൻ, അനന്യ, അൻസിബ, ജോയ് മാത്യു, കലാഭവൻ ഷാജോണ്‍ എന്നിവർ പതിനൊന്ന് അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നാമനിർദേശപത്രിക സമർപ്പിച്ചിട്ടുണ്ട്.

ജൂണ്‍ 30-ന് കൊച്ചി ഗോകുലം കണ്‍വെൻഷൻ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം നടക്കുക. 506 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. 25 വര്‍ഷത്തോളം അമ്മയുടെ വിവിധ തലത്തില്‍ ഭാരവാഹിയായ ഇടവേള ബാബു ഭാരവാഹിയാകില്ലെന്നത് കൊണ്ട് തന്നെ പൊതുയോഗം ശ്രദ്ധ നേടും.

Leave a Reply

spot_img

Related articles

ഞാനില്ല … ഞാനില്ലിനി നിൻ… ‘ലോ ആൻഡ് ഓർഡിലെ’ രണ്ടാമതു വീഡിയോ ഗാനമെത്തി

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രത്തിൻ്റെ പുതിയ വീഡിയോ സോംഗ് പുറത്തുവിട്ടു.ഈ ഗാനത്തിൻ്റെ സ്റ്റുഡിയോ വെർഷനും ഒപ്പം ഈ ഗാന...

ആഷിക്ക്ഉസ്മാൻ പ്രൊഡക്ഷൻസ്- ഡിനോയ് പൗലോസ് ചിത്രം ‘ഹലോ ഡിയർ’ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക് ഉസ്‌മാൻ നിർമ്മിച്ച് ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഹലോ ഡിയർ എന്നു...

‘ഉപ്പൻ’ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ "ഉപ്പൻ " ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു.കൊച്ചു പെൺകുട്ടികളെ പോലും...

മലയാള സിനിമയിലെ ഹിറ്റ്മേക്കർ എൻ.ജി.ജോൺ അന്തരിച്ചു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവും സിനിമാ നിർമാണരംഗത്ത് നിരവധി പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ ചലച്ചിത്ര നിർമാതാവുമായ എൻ.ജി.ജോൺ (90)...