തെരഞ്ഞെടുപ്പ്; വരവ്-ചെലവ് കണക്കെടുപ്പ് ജൂൺ 30ന്

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ വരവ് ചെലവു കണക്കുകൾ അനു രഞ്ജനപ്പെടുത്തുന്നതിനുള്ള യോഗം ജൂൺ 30ന് രാവിലെ 10.00 മണി മുതൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

ഓരോ സ്ഥാനാർഥിയും  തെരഞ്ഞെടുപ്പ് വരവ് ചെലവ് കണക്കുകൾ തെരെഞ്ഞെടുപ്പ് ഫലം വന്ന് 30 ദിവസത്തിനുള്ളിൽ നിർണയിക്കപ്പെട്ടിട്ടുള്ള മാതൃകയിൽ സമർപ്പിക്കണം എന്നാണു ചട്ടം.


അനുരഞ്ജന യോഗത്തിൻ്റെ വരവ് ചെലവ് കണക്കുകളുടെ കരട് സ്റ്റേറ്റ്‌മെൻ്റ്/റിപ്പോർട്ട്, ആവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതം സ്ഥാനാർഥിയോ ഏജൻ്റോ  പങ്കെടുക്കണം.
 തെരഞ്ഞെടുപ്പ് ചെലവു നിരീക്ഷകൻ, അസിസ്റ്റൻ്റ് ചെലവു നിരീക്ഷകർ, അക്കൗണ്ടിംഗ് ടീമുകൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

കണക്കുകൾ നിശ്ചിത മാതൃകയിൽ നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കാത്ത സ്ഥാനാർഥികൾക്കെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ ചട്ട പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു.


വരവ് ചെലവ് കണക്കുകൾ നിർണയിക്കപ്പെട്ട മാതൃകയിൽ സമർപ്പിക്കുന്നതിനായി സ്ഥാനാർഥികൾക്കും ഏജൻ്റുമാർക്കുമുള്ള ഏകദിന പരിശീലന ക്ലാസ്  ജൂൺ 24 ന് രാവിലെ 11.00 മണി മുതൽ കളക്ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടക്കും.

Leave a Reply

spot_img

Related articles

ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടർ ഇന്ന് റിപ്പോർട്ട് നല്‍കും

പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടർ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക്...

തമിഴ്നാട്-ബംഗാള്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി, കനത്ത സുരക്ഷ

നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാടും പശ്ചിമബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പോളിങ്. തമിഴ്നാട്ടിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഒറ്റഘട്ടമായി...

പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും, തമിഴ്‌നാട്ടിലും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും, തമിഴ്‌നാട്ടിലും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. തമിഴ്നാട്ടില്‍ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഡിഎംകെ സഖ്യവും എൻഡിഎയും...

പി.വി അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു, മെയ് -15നുള്ളിൽ പുതിയ സംസ്ഥാന പാര്‍ട്ടി പ്രഖ്യാപിക്കും

പി വി അൻവർ തൃണമൂൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു.കൊച്ചിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തൃണമൂൽ കോൺഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ കേരള സ്ഥാനം രാജിവച്ചെന്ന് അൻവർ...