മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ്‌ഗോപി

മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്‌സഭാംഗം സുരേഷ്‌ഗോപി.

കേന്ദ്ര സഹമന്ത്രിമാരുടെ സത്യപ്രതിഞ്ജാ ചടങ്ങിലായിരുന്നു സുരേഷ്‌ഗോപി പ്രതിജ്ഞ എടുത്തത്. തൃശൂര്‍ എംപിയും കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രിയാണ് സുരേഷ്‌ഗോപി. സഹമന്ത്രിമാരുടെ പട്ടികയില്‍ മൂന്നാമനായിട്ടായിരുന്നു സുരേഷ്‌ഗോപി സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്.

കേരളീയ വേഷത്തില്‍ മുണ്ടുടുത്ത് എത്തിയ സുരേഷ്‌ഗോപി ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ‘കൃഷ്ണാ ഗുരുവായൂരപ്പാ’ എന്ന പ്രാര്‍ത്ഥനയോടെയാണ് അദ്ദേഹം സത്യപ്രതിജ്ഞാ വാചകത്തിലേക്ക് കടന്നത്.

ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയും അതിന് ശേഷം കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ നടത്തിയതിന് ശേഷമാണ് സഹമന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നത്. നേരത്തേ നരേന്ദ്രമോദി സത്യപ്രതിജ്ഞയ്ക്കായി എത്തിയപ്പോള്‍ പ്രതിപക്ഷം ഭരണഘടന ഉയര്‍ത്തിപ്പിടിച്ച്‌ ബഹളം വെച്ചിരുന്നു.

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ആണ് ബിജെപി എംപി ഭര്‍തൃഹരി മഹ്താബിനെ പ്രോ-ടേം സ്പീക്കറായി ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തത്. തുടര്‍ന്ന് സഭാംഗമായി പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്തത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 280 എംപിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 260 എംപിമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും.

Leave a Reply

spot_img

Related articles

മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് നഗരത്തിൽ ഫ്ലെക്സ്

കോൺഗ്രസ് നേതാവും 2021 മുതൽ മൂവാറ്റുപുഴയിൽ നിന്നുള്ള നിയമസഭാംഗവുമായ മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.പാലക്കാട് നഗരത്തിലാണ് മാത്യു കുഴൽനാടൻ...

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്‍കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്‍കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് .തന്റെ മനസാക്ഷിയുടെ ശബ്ദം കേട്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സുധീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.ചേലക്കര ഉപതെരഞ്ഞെടുപ്പില്‍...

പാലാ നഗരസഭയിൽ ഭരണകക്ഷിക്കുള്ളിലെ തർക്കങ്ങൾ രൂക്ഷം

പാലാ നഗരസഭയിൽ ഭരണകക്ഷിക്കുള്ളിലെ തർക്കങ്ങൾ രൂക്ഷമാകുന്നു.കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് തന്റെ വിലപിടിപ്പുള്ള വാച്ചും ചില ഔദ്യോഗിക ഫയലുകളും മോഷ്ടിച്ചെന്ന ഗുരുതര ആരോപണവുമായി നഗരസഭാ...

സംഘടനാ തലത്തിലടക്കം അഴിച്ചു പണി ആലോചനയിൽ സിപിഎം

സംഘടനാ തലത്തിലടക്കം അഴിച്ചു പണി ആലോചനയിൽ സിപിഎം .ആഗസ്റ്റിൽ ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റിക്ക് പിന്നാലെയാണ് സെക്രട്ടറിയേറ്റ് തലത്തിൽ അടക്കം അഴിച്ചുപണി പാർട്ടി ആലോചിക്കുന്നത്....