ചരക്കുലോറി സ്‌കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു

മകനുമൊത്ത് ആശുപത്രിയിലേക്ക് പോകവെ ചരക്കുലോറി സ്‌കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു.

അങ്കമാലി വേങ്ങൂര്‍ മഠത്തിപ്പറമ്പില്‍ ഷിജി(44)യാണ് മരിച്ചത്. പരിക്കേറ്റ മകന്‍ രാഹുലിനെ (22) ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 11.15-ന് ദേശീയപാതയില്‍ കൊരട്ടി ചിറങ്ങര സിഗ്‌നലിന് സമീപമായിരുന്നു അപകടം.

സ്‌കൂട്ടറും ലോറിയും സ്‌കൂട്ടറും ലോറിയും ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്നു. സ്‌കൂട്ടറില്‍ ലോറി ഇടിച്ചതിനെത്തുടര്‍ന്ന് ഷിജി ലോറിക്കടിയിലേക്കു വീണു.

ഷിജിയുടെ ശരീരത്തിലൂടെ ലോറിയുടെ പിന്‍ചക്രം കയറി. ഷിജിയാണ് സ്‌കൂട്ടറോടിച്ചിരുന്നത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂന്നുദിവസം മുന്‍പ് വാഹനാപകടത്തില്‍ രാഹുലിന് കാലിന് പരിക്കേറ്റിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കാലിലെ മുറിവിന് ആഴമുണ്ടെന്നുകണ്ട് രാഹുലിനെ ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയിലേക്ക് സ്‌കൂട്ടറില്‍ കൊണ്ടുപോകുമ്പോഴാണ് അപകടമുണ്ടായത്.

അങ്കമാലി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷിജി. ഭര്‍ത്താവ്: ഷാജു. മറ്റൂര്‍ പനപറമ്പില്‍ കുടുംബാംഗമാണ്. മറ്റൊരു മകന്‍: അതുല്‍ (കിടങ്ങൂര്‍ സെയ്ന്റ് ജോസഫ് സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥി.

Leave a Reply

spot_img

Related articles

പി.പി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24ലേക്ക് മാറ്റി

എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് നീക്കം  ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്‍റ് പിപി...

കോഴിക്കോട് തീരത്ത് മത്തി ചാകര

കോഴിക്കോട് തീരത്തടിഞ്ഞ് മത്തി, വാരിക്കൂട്ടി ജനങ്ങൾ. പുതിയകടവ് മുതൽ ഭട്ട് റോഡ് കടപ്പുറത്താണ് കരയിലേക്ക് വൻ തോതിൽ മത്തി(ചാള) തിരമാലയോടൊപ്പം അടിച്ചു കയറിയത്. ഇന്നലെ...

തെങ്ങുകയറ്റ യന്ത്രത്തില്‍ കാല്‍ കുടുങ്ങി ക്കിടന്നയാളെ വഴിപോക്കനായ യുവാവ് രക്ഷിച്ചു

ബത്തേരിയിൽ തെങ്ങു കയറുന്ന യന്ത്രത്തില്‍ ഒരു കാല്‍ മാത്രം കുടുങ്ങി തലകീഴായി താഴേക്ക് തൂങ്ങിക്കിടന്ന ഇബ്രാഹിമിനാണ് വഴിയേ പോയ യുവാവ് ര്ക്ഷകനായി എത്തിയത്. . പഴൂര്‍...

ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു

കിസാൻ കോൺഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡൻ്റും കർഷക കോൺഗ്രസ് മുൻ സംസ്‌ഥാന പ്രസിഡന്റുമായ ലാൽ വർഗീസ് കൽപകവാടി (70) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ...