കോലഞ്ചേരിയില്‍ ഓട്ടോ ഡ്രൈവറെ കാണാതായി

കോലഞ്ചേരിയില്‍ ഓട്ടോ ഡ്രൈവറെ കാണാതായതായി പരാതി.

ആറു ദിവസം മുൻപാണ് എഴിപ്രം സ്വദേശി ഷാജീവിനെ കാണാതായത്.

ഷാജീവിന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് നാല്‍പത്തിരണ്ടുകാരൻ ഷാജീവിനെ കാണാതാകുന്നത്.

രാത്രി ഓട്ടോയുമായി ഇറങ്ങിയ ഇയാള്‍ പിന്നെ തിരിച്ചെത്തിയില്ല. കടയിരുപ്പിനു സമീപമുളള റോഡില്‍ ഓട്ടോ കണ്ടെത്തി, ഫോണും പേഴ്സും രേഖകളുമെല്ലാം ഓട്ടോയിലുണ്ട്, അന്നേ ദിവസം ഷാജീവും സൃഹൃത്തുക്കളുമായി വാക്കുതർക്കമുണ്ടായെന്നും ഇവർ മർദ്ദിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.

സൃഹൃത്തിന് വായ്പയെടുക്കാൻ ഷാജീവിന്റെ വാഹനം പണയം വച്ചിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങി, ഇതാണ് തർക്കത്തിന് കാരണം.

നാട്ടുകാരും കുടുംബവും നടത്തിയ തെരച്ചില്‍ ഫലം കണ്ടില്ല, ഭാര്യയുടെ പരാതിയില്‍ കേസെടുത്ത പുത്തൻകുരിശ് പോലീസ് അന്വേഷണം തുടരുകയാണ്.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...