എഐ കോൺക്ലേവ് ലോഗോ പ്രകാശനം ഇന്ന്

കേരളസർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രണ്ടാമത് അന്താരാഷ്ട്ര കോൺക്ലേവിന്റെ ലോഗോ രാവിലെ 11 മണിക്ക് നിയമസഭാ മീഡിയ ഹാളിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പ്രകാശനം ചെയ്യും.

ഇന്റർനാഷണൽ കോൺക്ലേവ് ഓൺ ജനറേറ്റീവ് എഐ ആൻഡ് ഫ്യൂച്ചർ ഓഫ് എജ്യുക്കേഷൻ എന്ന വിഷയത്തിൽ പ്രഥമ സമ്മേളനം 2023 സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2 വരെ ഐ.എച്ച്.ആർ.ഡി നടത്തിയിരുന്നു. വിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെലുത്തുന്ന സ്വാധീനവും വെല്ലുവിളികളും ചർച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത മുൻനിർത്തിയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ  ആഭിമുഖ്യത്തിൽ കോൺക്ലേവ് നടത്തുന്നത്.

വിദേശ രാജ്യങ്ങളിലും കേരളത്തിലും പഠിതാക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസം കൂടുതൽ അനുയോജ്യമാക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനന്തമായ സാധ്യതകൾ വിദ്യാഭ്യാസ മേഖലയിൽ ഉപയോഗപ്പെടുത്തുന്നതുമടക്കമുള്ള കാര്യങ്ങളാണ് കോൺക്ലേവിൽ ചർച്ച ചെയ്യുക.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...