ആന്ധ്രാപ്രദേശില്‍ എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ആന്ധ്രാപ്രദേശിലെ നന്ദ്യാല ജില്ലയില്‍ എട്ടുവയസ്സുകാരിയെ ക്രുരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോർട്ട്.

12 ഉം 13 ഉം വയസ്സുള്ള മൂന്ന് കുട്ടികളാണ് ക്രൂരതയ്ക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. തങ്ങള്‍ പെണ്‍കുട്ടിയുടെ മൃതദേഹം കനാലില്‍ തള്ളിയെന്ന് കുട്ടികള്‍ പൊലീസിന് മൊഴിനല്കിയിട്ടുണ്ട്. അതേസമയം പെണ്‍കുട്ടിയുടെ മൃതദേഹം ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഞായറാഴ്ച മുതല്‍ മൂന്നാം ക്ലാസ് വിദ്യാർഥിയെ കാണാതായിരുന്നു. തുടർന്ന് പിതാവ് ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മുച്ചുമാരി പാർക്കില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കാണാതായതെന്ന് പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തുടർന്ന് പൊലീസ് തിരച്ചില്‍ ആരംഭിച്ച്‌ പ്രദേശവാസികളെ ചോദ്യം ചെയ്തെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

ഇതോടെയാണ് പൊലീസ് നായയെ ഉപയോഗിച്ച്‌ പരിശോധന നടത്താൻ തീരുമാനിച്ചത്. പരിശോധനയില്‍ പൊലീസ് നായ പ്രായപൂർത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളുടെ അടുത്തെത്തി. രണ്ട് പേർ 12 വയസ്സുള്ള ആറാം ക്ലാസ് വിദ്യാർത്ഥികളാണ്. ഒരാള്‍ 13 വയസ്സുള്ള ഏഴാം ക്ലാസുകാരനും. കുട്ടിയുടെ സ്കൂളില്‍ തന്നെയാണ് ഇവർ പഠിക്കുന്നത്. ചോദ്യം ചെയ്യലില്‍ കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നതായി പ്രതികള്‍ സമ്മതിച്ചു.

കുട്ടി പാർക്കില്‍ കളിക്കുന്നത് കണ്ട് അവർ ഒപ്പം ചേരുകയായിരുന്നു. പിന്നെ കുട്ടിയെ മുച്ചുമാരി ഡാമിനടുത്തുള്ള ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു.

കുട്ടി സംഭവം പുറത്തുപറയുമോ എന്ന് ഭയന്ന സംഘം അവളെ കൊന്ന് മൃതദേഹം അടുത്തുള്ള കനാലില്‍ തള്ളുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്താത്തതിനാല്‍ കുട്ടിയെ കാണാതായ കേസ് ആയിത്തന്നെയാണ് പരിഗണിക്കുക എന്ന്
മുച്ചുമാരി പൊലീസ് ഇൻസ്പെക്ടർ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സംഘം. മൂന്നാറിൽ റിസോർട്ട് നടത്തുന്ന താഴത്തങ്ങാടി സ്വദേശിയിൽ നിന്നാണ് 20...

ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍

കണ്ണൂർ കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കെ കെ രാധാകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ വി വി...

കാസര്‍കോട് ഹോട്ടലുടമയുടെ വീട്ടില്‍ വൻ കഞ്ചാവ് വേട്ട

കാസര്‍കോട് ഉദുമ ബാര മുക്കുന്നോത്ത് ഹോട്ടലുടമയുടെ വീട്ടില്‍ നിന്ന് 11 കിലോഗ്രാം കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന്...

വ്ളോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അർധനഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ വ്ളോ​ഗർക്കെതിരെ പോക്സോ കേസ്. വ്ളോ​ഗർ മുകേഷ് നായർക്കെതിരെയാണ് കേസെടുത്തത്.കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് ഒന്നരമാസം മുമ്പാണ്...