ബസിനുള്ളില്‍ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റില്‍

ബസിനുള്ളില്‍ വച്ച്‌ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റില്‍.

കാസർകോട് ബേക്കലിലാണ് സംഭവം.കുണിയ സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് അറസ്റ്റിലായത്. ബേക്കല്‍ പൊലീസാണ് ഇയാളെ പിടികൂടിയത്. ബധിരനും മൂകനുമാണ് പ്രതി. ഇയാളെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.

ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവമുണ്ടായത്. കാഞ്ഞങ്ങാട് നിന്നും പാലക്കുന്നിലേക്ക് യുവതി യാത്ര ചെയ്യുന്നതിനിടെയാണ് നഗ്നതാ പ്രദർശനം ഉണ്ടായത്.

ആറ് വയസുള്ള മകളും ഹോം നഴ്‌സായ യുവതിക്കൊപ്പം ഉണ്ടായിരുന്നു. ബസില്‍ വച്ച്‌ യുവാവ് നഗ്നതാ പ്രദർശനം നടത്തുന്ന വിവരം ബസിലെ കണ്ടക്‌ടറോട് പറഞ്ഞപ്പോഴേക്കും യുവാവ് ബസില്‍ നിന്നിറങ്ങി രക്ഷപ്പെട്ടുവെന്നും യുവതി പറഞ്ഞു.

ബസിനുള്ളില്‍ വച്ച്‌ യുവതി ചിത്രീകരിച്ച വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

Leave a Reply

spot_img

Related articles

പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു: വഴിയോര കച്ചവടക്കാരന് ദാരുണാന്ത്യം

മോഷണക്കേസ് പ്രതിയുമായി പോവുകയായിരുന്ന പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു, റോഡരികിൽ നിന്ന വഴിയോര കച്ചവടക്കാരന് ദാരുണാന്ത്യം.മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു.മാനന്തവാടിയിലാണ് സംഭവം.ഉന്തുവണ്ടിയിൽ കച്ചവടം...

ബസിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി ജീവനക്കാർ പിടിയിൽ

സ്വകാര്യ ബസിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി ജീവനക്കാർ പിടിയിൽ എഴുപുന്ന പഞ്ചായത്ത് പതിനൊന്നാം വാർഡ് അനിൽ നിലയം വീട്ടിൽ അനിൽകുമാർ(33), പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡ്...

സുനിത വില്യംസിൻ്റെയും, ബാരി വിൽമോറിൻ്റെയും ഒമ്പത് മാസത്തെ ബഹിരാകാശത്തെ താമസം അവസാനിക്കുന്നു

സുനിത വില്യംസിൻ്റെയും, ബാരി വിൽമോറിൻ്റെയും ഒമ്പത് മാസത്തെ ബഹിരാകാശത്തെ താമസം അവസാനിക്കുന്നു. മാർച്ച് 16 ന് ഭൂമിയിലേക്ക് തിരികെ കൊണ്ടുവരും.വെറും 10...

ട്രെയിൻ തട്ടി രണ്ട് മരണം

പാലക്കാട് ലക്കിട്ടിയില്‍ ട്രെയിൻ തട്ടി രണ്ട് മരണം.24 വയസുള്ള യുവാവും രണ്ട് വയസുള്ള കുഞ്ഞുമാണ് മരിച്ചത്.കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും മകനുമാണ് മരിച്ചതെന്ന് റെയില്‍വേ...