കോട്ടയം ജില്ലാ കളക്ടറായി ജോൺ വി. സാമുവൽ ചുമതലയേറ്റു

കോട്ടയത്തിൻ്റെ 49-ാം മത് ജില്ലാ കളക്ടറായി ജോൺ വി. സാമുവൽ ചുമതലയേറ്റു.

ഇന്ന് രാവിലെ 10.30 – ഓടെ കളക്ട്രേറ്റിൽ എത്തിയ അദ്ദേഹത്തെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീനാ പി. ആനന്ദിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

2015 ഐ.എ.എസ്. ബാച്ചുകാരനാണ് ജോൺ വി. സാമുവൽ.

തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം പിന്നോക്ക വികസന വകുപ്പ് ഡയറക്ടറായി പ്രവർത്തിച്ചു വരികെയാണ് കോട്ടയം ജില്ലാ കളക്ടറായി നിയമിതനായത്.

ആലപ്പുഴ ജില്ലാ കളക്ടർ, ഭൂജല വകുപ്പ് ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, കണ്ണൂർ ജില്ലാ ഡവലപ്‌മെന്റ് കമ്മിഷണർ, ലീഗൽ മെട്രോളജി കൺട്രോളർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

തോമസ് കെ. തോമസ് എൻസിപി യുടെ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു

കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് എൻസിപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു. നേതാക്കളുടെ പടലപിണക്കങ്ങൾ മൂലം ഏറെ അനശ്ചിതത്വത്തിലായിരുന്ന പാർട്ടിയുടെ, അധ്യക്ഷസ്ഥാനത്തേക്ക് മന്ത്രി എ.കെ...

ആറളത്ത് വീണ്ടും കാട്ടാന ആക്രമണം

ആറളത്ത് വീണ്ടും കാട്ടാന ആക്രമണം. കള്ള് ചെത്ത് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ചെടിക്കുളം സ്വദേശി ടികെ പ്രസാദ് (50)നാണ് പരിക്കേറ്റത്. പരിക്കേറ്റ പ്രസാദിനെ കണ്ണൂരിലെ...

മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ

മലപ്പുറം തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ചവയിൽ 17 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്ത് വീണത്. കാരണം കണ്ടെത്താൻ...

കാട്ടുപോത്തിന്റെ ചവിട്ടേറ്റ് തോട്ടം തൊഴിലാളിക്ക് പരുക്ക്

കാട്ടുപോത്തിന്റെ ചവിട്ടേറ്റു തോട്ടം തൊഴിലാളിക്കു ഗുരുതരമായി പരുക്കേറ്റു.മൂന്നാർ നയമക്കാട് കടലാർ എസ്‌റ്റേറ്റിൽ ഫാക്ട‌റി ഡിവിഷനിൽ പി ഷൺമുഖവേൽ (56) ആണു പരുക്കേറ്റ് ടാറ്റാ ഹൈറേഞ്ച്...